വൃത്തത്തിലുള്ള ഒരു ഭൂമിയാം പല്ലക്കിൽ കൊട്ട കവിഞ്ഞൊരു ജീവനുകൾ റാഞ്ചികൾ ആയിരം കാവലിരിക്കും നായയെപ്പോൽ സാന്ത്വനം ഏകുവാൻ ഒരായിരം കൈകൾ ഏറിനാൽ ചുമരുകൾക്കിടയിൽ ജീവിതം അണിയിച്ചൊരുക്കുന്നു തിങ്ങി- നിറഞ്ഞരാ പാതയിൽ ഒക്കെയും മൂകത വഴിയൊരുക്കുന്നു, ഭാരമാകുന്ന ജീവിതവഴികളിൽ സ്നേഹം അലയടിക്കുന്നു, കണ്മുനയിൽ മരണത്തെ തോൽപ്പിച്ച 'ജാഗ്രത' തൻ ആയുധമാക്കി വെള്ള പുതപ്പണിഞ്ഞ മാലാഖമാർ ജീവിതചക്രത്തിൽ നിലനിൽപ്പിനായി 'ഒത്തൊരുമിക്കാം നാമൊരുമിച്ച്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത