ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന്

 വൃത്തത്തിലുള്ള ഒരു ഭൂമിയാം പല്ലക്കിൽ
 കൊട്ട കവിഞ്ഞൊരു ജീവനുകൾ
 റാഞ്ചികൾ ആയിരം കാവലിരിക്കും നായയെപ്പോൽ
 സാന്ത്വനം ഏകുവാൻ ഒരായിരം കൈകൾ ഏറിനാൽ
 ചുമരുകൾക്കിടയിൽ ജീവിതം അണിയിച്ചൊരുക്കുന്നു തിങ്ങി-
 നിറഞ്ഞരാ പാതയിൽ ഒക്കെയും
 മൂകത വഴിയൊരുക്കുന്നു,
 ഭാരമാകുന്ന ജീവിതവഴികളിൽ
 സ്നേഹം അലയടിക്കുന്നു,
 കണ്മുനയിൽ മരണത്തെ തോൽപ്പിച്ച
 'ജാഗ്രത' തൻ ആയുധമാക്കി വെള്ള
 പുതപ്പണിഞ്ഞ മാലാഖമാർ
 ജീവിതചക്രത്തിൽ നിലനിൽപ്പിനായി
 'ഒത്തൊരുമിക്കാം നാമൊരുമിച്ച്

മുബഷീറ കല്ലൻ
9 എ ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത