സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25622 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കോവിഡ് എത്തി കൊലവിളിയോടെ
ലോകമിതെല്ലാം ‍‍‍‍ഞെട്ടിവിറച്ചു
അകമതിൽ നിന്നും പുറത്തേക്കാരും
പോകരുതെന്നും കൽപന നൽകി
സർക്കാർ ചെയ്തത് നല്ലൊരു കാര്യം
ചിലരതു പാലിക്കാതെ നടപ്പൂ
അധികാരികളത് ചോദ്യം ചെയ്താൽ
അവരുടെ മേലെ കൈയ്യേറ്റങ്ങൾ
ലോകം മുഴുവൻ ഒത്തൊരുമിച്ചത്
നമ്മുടെയെല്ലാം ഭാഗ്യം തന്നെ
ജോലികൾ ചെയ്യാൻ പോകാതായാൽ
കഷ്ടതയേറെ നമ്മളിലുണ്ട്
ആ കഷ്ടതയെ ഇന്ന് സഹിച്ചാൽ
നല്ലൊരു ഭാവി നമ്മൾക്കുണ്ടാം
അതിനൊരു പരിഹാരങ്ങളുമായി
സർക്കാർ നമ്മുടെ മുന്നിലതുണ്ട്
നന്മക്കായി പറയുവതെല്ലാം
നമ്മൾ പാലിച്ചീടണമെന്നും
ഇനിയും രോഗം പടരരുതെന്നും
ദൈവത്തേട് പ്രാർത്ഥിച്ചീടാം
വീട്ടിൽ കുത്തിയിരുന്നെല്ലാരും
ലോകർക്കായി പ്രാർത്ഥിക്കേണം

ഫാത്തിമ മിർസാന
1 A സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത