എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാ വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാ വ്യാധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാ വ്യാധി

കൊറോണ എന്ന മഹാവ്യാധി പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നാം അതിനെ പ്രതിരോധിക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കണം ,കുട്ടികൾ അവരുടെ അവധിക്കാലം ഇത്രയും നന്നായി ആഘോഷിച്ച വർഷം ഉണ്ടായിട്ടില്ല . മുൻ കാലങ്ങളിൽ അവധിക്കാലം ആഘോഷിച്ചിരുന്നത് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ്. കുട്ടികൾ പലതരം പഠന ക്ലാസ്സുകളും സമ്മർ ക്ലാസുകൾ പങ്കെടുക്കാൻ പോകും മാതാപിതാക്കൾ അവരവരുടെ ജോലിയുമായി .അവധിക്കാലത്ത് കളിച്ചു നടക്കാതെ പല നല്ല കാര്യങ്ങളും കുട്ടികൾക്ക് ചെയ്യാൻ സാധിക്കും .ഇപ്പോൾ സോഷ്യൽ മീഡിയയുടെ യുഗമാണ് കുട്ടികൾക്ക് സ്വന്തമായി ഫേസ്ബുക്ക് പേജ് അല്ലെങ്കിൽ വാട്സ്ആപ്പ് കൂട്ടായ്മയോ ഉണ്ടാക്കാം .അതിലൂടെ കലാസൃഷ്ടികൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയും. അതുപോലെ തന്നെ മറ്റുള്ളവരെ ബോധവാന്മാരാക്കാൻ ഇതിലൂടെ അവർക്ക് കഴിയും .

കൊറോണ എന്ന മഹാവ്യാധി ചെറുക്കാൻ ഏറ്റവും നല്ല മാർഗ്ഗം സ്വന്തമായി വീടുകളിൽ കഴിയുക എന്നത് തന്നെയാണ്, കുട്ടികൾക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങൾ പങ്കാളികളാകാം., സമയങ്ങളിൽ കൈയും മുഖവും സോപ്പുപയോഗിച്ച് സൂക്ഷിക്കുക .സ്വന്തം വീടും പറമ്പും വൃത്തിയാക്കുക സ്വന്തമായി ശുചിത്വം പാലിക്കുക എന്നിവയിലൂടെ നമുക്ക് ശുചിത്വം പാലിക്കുന്നതാണ് .പുറത്തു പോകേണ്ട സാഹചര്യങ്ങളിൽ മുഖാവരണം ധരിക്കുകയും പുറത്തു പോയി വന്നാലുടൻ ധരിച്ചിരുന്ന വസ്ത്രം കഴുകി കുളിച്ചതിനു ശേഷം മാത്രമേ പ്രവേശിക്കാവൂ, സ്വന്തമായി ശീലിക്കുക വളർത്തു മൃഗങ്ങളുമായി അകലം പാലിക്കണം .അതേ പറ്റുന്ന രീതിയിൽ ഒരു അനു നാശിനി ഉപയോഗിച്ച് ശുദ്ധിയാക്കുകയും വേണം ,സർക്കാറും, ഡോക്ടർ പറയുന്ന എല്ലാ മുന്നറിയിപ്പുകളും മുതിർന്നവരെ ബോധവാന്മാരാക്കാൻ കുട്ടികളെ കൊണ്ട് സാധിക്കും .കുട്ടികളെ നല്ല മനുഷ്യർ ആക്കി മാറ്റുവാൻ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും രക്ഷിതാക്കൾ ശ്രമിക്കണം ,നാളത്തെ നല്ല തലമുറ എന്നു പറയുന്നത് ഇന്നത്തെ കുട്ടികളാണ് അതിനാൽ ഈ മഹാവ്യാധിയും നിന്നും നമുക്ക് കുട്ടികളെ സംരക്ഷിക്കാം

അതുൽ രാജ്
7 എം.വി._എച്ച്.എസ്._തുണ്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020