ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ പ്രവാസിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രവാസിയും കൊറോണയും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവാസിയും കൊറോണയും

ആശിച്ചനുമതിലഭിച്ചൊരാവധിക്കാലം
അടിച്ചു പൊളിക്കണമെന്നോർത്ത്
കയറീ ഞാൻ വിമാനം
പറന്നിറങ്ങീയെൻ ജമ്മനാട്ടിൽ ആഹ്ലാദപൂർവ്വം
കണ്ടൂ ഞാൻ ചില്ലുജാലകത്തിനുമപ്പുറം
അച്ഛനമ്മമാരുടെ പിറകിലായൊരു
ആകാംക്ഷാഭരിതയാം ഭാര്യതൻ പൂമിഴികളും
കൊതിച്ചെൻ അന്തരംഗം
അണയുവാൻ അവർക്കരികിൽ
എടുത്തുലാളിപ്പാൻ എൻ കൺമണികളെ
അക്ഷമനാകുമെന്നെ വിളിച്ചൊരാഫീസർ
എടുത്തുനീട്ടി ഉഷ്ണമാപിനി
എൻമുഖത്തേക്കാദ്യമായ്
തെളിഞ്ഞതിലക്കം മുപ്പത്തിയെട്ടെന്ന്
അനുനയിപ്പിച്ചാനയിച്ച വരെന്നെ
ദൂരെ ഒരാശുപത്രിയിലേക്കാദ്യമായ്
    ആംബുലൻസതിലിരിക്കവേ കണ്ടൂ
    ഞാൻ എൻ പ്രിയതമതൻ
    കണ്ണീരണിഞ്ഞ മുഖമൊരിക്കൽ കൂടി
    ആനയിച്ചവരെന്നെ ഒറ്റയാം
    മുറികളിലൊന്നിൽ ഏകനായ്
    ആരോ പറഞ്ഞറിഞ്ഞു ഞാൻ
    ' ഐസൊലേഷനി'ലാണിന്ന്
    വന്നവർ എടുത്തെൻ്റെ രക്ത-സ്രവ സാംപിളുകൾ
  ലഭിച്ചൂ സമീകൃതാഹാരം
  ദിനമത് മൂന്നു നേരം
  കഴിഞ്ഞു പതിനാലു നാളുകൾ
  അറിഞ്ഞു ഞാൻ 'നെഗറ്റീവ'തെന്ന്
  ലഭിച്ചൂ എനിക്ക് വിടുതൽ
  ആശുപത്രിയിൽ നിന്ന്
  എത്തീ ഞാനെൻ സ്വഗൃഹമതിൽ
  കഴിഞ്ഞീലെൻ ദുരിതപർവ്വം
  വീണ്ടും ഏകനായ് നീണ്ട നാളുകൾ
  ഇരുപത്തെട്ടതിൽ.

DIYA FATHIMA P.S
9 ജി_എച്ച്_എസ്_മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം