പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/സ്വപ്നത്തെ പേടിച്ച രാമു
സ്വപ്നത്തെ പേടിച്ച രാമു
ഒരു ഗ്രാമത്തിൽ രാമു എന്ന കർഷകനും കുടുംബവും സുഖമായി താമസിച്ചിരുന്നു. രാമുവിന് ഒരു കാട് കടന്നാണ് കൃഷിസ്ഥലത്ത് പോകേണ്ട ത്. കൃഷിപ്പണിയിലൂടെ അയാൾ കുറേ സമ്പാദിച്ചു. ഒരു ദിവസം രാമു പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അതാ ഒരു സിംഹം ഒരു മാനിനെ കടി ച്ചു തിന്നുന്നു! ആ കാഴ്ച കണ്ട് അ യാൾ പേടിച്ച് വിറച്ചു. എന്നെയും ആ സിംഹം ഇപ്പോൾ പിടിക്കും.പക്ഷെ സിംഹം ഒന്നും ചെയ്തില്ല. രാമു വീ ട്ടിൽ ചെന്ന് ഭാര്യയോട് കാര്യം പറഞ്ഞു. സിംഹം ആ മാനിനെ തിന്നതു കൊ ണ്ടാണ് നിങ്ങൾ രക്ഷപ്പെട്ടത്. പക്ഷേ അയാളുടെ പേടി മാറിയില്ല. ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ഒരു സ്വപ്നം കണ്ടു. തൻ്റെ ഭാര്യയേയും മകളേയും സിംഹം കൊന്നു തിന്നുന്നു. പെട്ടെന്ന് അയാൾ നിലവിളിച്ചു. അപ്പോൾ ഭാര്യ യും മകളും അയാളെ സമാധാനിപ്പിച്ചു. എന്നാലും രാമുവിന് ഒരു സമാധാനവും ഇല്ല. അതിനാൽ അവർ പട്ടണത്തിൽ ഒരു ഫ്ലാറ്റ് വാങ്ങി താമസിക്കാൻ തീരുമാനിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ