സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/കാളിനി കാക്കയുടെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാളിനി കാക്കയുടെ വീട്

ദൂരെ വർണ്ണക്കാട് എന്ന കാടുണ്ടായിരുന്നു . അത് വളരെ മനോഹരമായിരുന്നു. പക്ഷികളും മൃഗങ്ങളുമെല്ലാം അവിടെ സന്തോഷത്തോടെ കഴി‍‍ഞ്ഞിരുന്നു. മാളു മുയലും, ചിന്നു തത്തയും,സുന്ദരി മയിലും അവിടെയാണ് താമസിച്ചിരുന്നത്. അവർ വലിയ കൂട്ടുകാരായിരുന്നു. കാളിനി എന്നൊരു കറുത്ത കാക്ക തൊട്ടടുത്ത മരത്തിലുണ്ടായിരിന്നെങ്കിലും അവളെ കൂട്ടിയില്ല. എല്ലാവരും സുന്ദരിയല്ലെന്ന് പറഞ്ഞ് കളിയാക്കിക്കൊണ്ടിരുന്നു. കാണാൻ സുന്ദരിയല്ലെങ്കിലും എപ്പോഴും കുളിച്ച്, വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ വർണ്ണക്കാട്ടിലെങ്ങും ഒരു പകർച്ചവ്യധി പകർന്നുപിടിച്ചു .മൃഗങ്ങളെല്ലാം ചത്തൊടുങ്ങി. മാളുവിനും, ചിന്നുവിനും, സുന്ദരിക്കും രോഗം വന്നു.കാളിനിക്ക് മാത്രം രോ ഗം വന്നില്ല. അവൾ അതിശയിച്ചു. എപ്പോഴും കുളിക്കുകയും, പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്തതിലാണ് തനിക്ക് മാത്രം രോഗം വരാതിരുന്നത് എന്ന് അവൾക്ക് മനസ്സിലായി.അവൾ മാളുമുയലിനോടും, ചിന്നു തത്തയോടും,സുന്ദരിമയിലിനോടും കുളിച്ച് വൃത്തിയായിരിക്കാൻ പറഞ്ഞു.കാളിനിക്കാക്ക അവരെ സഹായിച്ചു. പിന്നീട് അവർ കൂട്ടുകാരായി.



ജോവാനി ബിബിൻ
1 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ