കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ശീലമാക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14014 (സംവാദം | സംഭാവനകൾ)
   ശീലമാക്കാം ശുചിത്വം   

2019 ന്റെ അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിൽ, വ്യക്തമായ കാരണമില്ലാതെ ന്യൂമോണിയ സമാനമായ രോഗം പൊട്ടിപുറപ്പെടുന്നു, ഗവേഷകർ അതിനു കാരണം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തുകയും കോവിഡ് 19 എന്ന നാമം നൽകുകയും ചെയ്യ്തു. ഏതാനും മാസങ്ങൾ കൊണ്ട് ചൈനയെ മാത്രമല്ല, ലോകത്തെ തന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാമാരിയായി കോവിഡ് മാറി. ഇതിനോടകം തന്നെ ഏകദേശം ഒന്നര ലക്ഷം പേര് മരിച്ചു.

ജനസംഖ്യ ഏറെയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് കോവിഡ് 19 എന്ന പകർച്ചവ്യാധി ഉയർത്തുന്ന ഭീതി നിസ്സാരമായി കാണാൻ സാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ലോകാരോഗ്യസംഘടന മുന്നോട്ട് വെച്ച എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി നമ്മൾ പാലിക്കേണ്ടിയിരിക്കുന്നു.

സോപ്പും വെള്ളവും ഉപയോഗിച്ചോ, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസെർ അല്ലെങ്കിൽ ഹാൻഡ് റബ്ബ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് വൈറസുകളെ നശിപ്പിക്കാൻ സഹായിക്കുന്നു.

വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടാതിരിക്കുക.
സാമൂഹിക അകലം പാലിക്കുക.
നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
വീടിന് വെളിയിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മുഖം മറയ്ക്കുക. ഉപയോഗിച്ച ടിഷ്യു ഉടനടി നീക്കം ചെയ്യുക.
മാസ്കുകളും ടിഷ്യുകളും പൊതുസ്ഥലത്ത് ഉപേക്ഷിക്കരുത്.
ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വൈദ്യോപദേശം തേടുക. സ്വയം ചികിത്സ ഒഴിവാക്കുക.
ആൾക്കൂട്ടം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാകുകയും, അങ്ങനെയുള്ള സ്ഥലങ്ങളില്ലേക്ക് പരമാവധി പോകാതിരിക്കുകയും ചെയ്യുക.

ഈ സാഹചര്യത്തിലാണ് ലോക്ക് ഡൌൺ - ന് പ്രസക്തിയേറുന്നത്. വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യ ഗവണ്മെന്റ് ജനസംഖ്യയുടെ ചലനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അവശ്യ സേവനങ്ങൾ ഒഴികെ വാണിജ്യ സ്വകാര്യ സ്ഥാപനങ്ങളും, സേവനങ്ങളും അടച്ചിട്ടു. വീടുകളിൽ നിന്ന് ഇറങ്ങുന്നത് വിലക്കി, ആരാധനാലയങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, ഒപ്പം മറ്റു പ്രവർത്തനങ്ങളും നിരോധിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ രോഗവ്യാപനത്തിന് തടയിടാൻ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്.

ലോക്‌ഡോണന് ശേഷവും ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിശുചിത്വവും ഇതുവരെ പാലിച്ചു പോന്ന എല്ലാ നിയമങ്ങളും കർശനമായി പാലിക്കുക തന്നെ വേണം. കൃത്യമായ മുൻകരുതൽ എടുത്തു വേണം പുറത്തിറങ്ങാൻ. മറ്റു രാജ്യങ്ങളിൽ നിന്നും, രോഗം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ വരാനും അതുവഴി രോഗവ്യാപനം ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അശ്രദ്ധ മൂലം വീടും അത്തരമൊരു സാഹചര്യം ഉണ്ടാവരുത്. വ്യക്തിശുചിത്വവും അതുവഴിയുള്ള രോഗപ്രധിരോധവും തന്നെയാണ് ഈ മഹാവിപത്തിനെ ചെറുക്കാനുള്ള പ്രധാന മാർഗം. ഇത്തരം മഹാമാരികൾ വ്യക്തിജീവിതത്തിലും ഒപ്പം സമൂഹത്തിന്റെ ആരോഗ്യ ശുചിത്വ ശീലങ്ങളിലും ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ച.

ഹൃദ്യ പ്രകാശ്
10 സി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
/ ലേഖനം