ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതിമലിനീകരണം. മനുഷ്യനു ദൈവം തന്ന വലിയ സമ്മാനങ്ങളിൽ ഒന്നാണ് പ്രകൃതി, ആ പ്രകൃതിയെ നമ്മൾ ഇപ്പോൾ മലിനമാക്കുകയാണ് എങ്ങനെയെന്നോ? പ്ലാസ്റ്റിക് കത്തിച്ചും കൃഷിയിടങ്ങളിൽ അധികമായി വിഷമയമായ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചും മാലിന്യങ്ങൾ അതിന്റെ ശരിയായ സ്ഥലത്ത് നിക്ഷേപിക്കാതിരിക്കുകയും ചെയ്ത് നമ്മൾ തന്നെ നമ്മുടെ ജീവിത ആവാസവ്യവസ്ഥയെ മലിനീകരിക്കുകയാണ്. മനുഷ്യൻ ഇന്ന് വലിയ വലിയ ഫാക്ടറികളും ഫ്ലാറ്റുകളും കെട്ടിപ്പൊക്കുന്ന തിരക്കിലാണ് ആ സമയത്ത് അവൻ തന്റെ പ്രകൃതിയെ കുറിച്ച് ഓർക്കുന്നു പോലുമില്ല. ഇവർ കെട്ടിപ്പൊക്കുന്ന ഫാക്ടറികൾ നമുക്ക് ഉപയോഗപ്രദം ആണെങ്കിലും അതിന്റെ ഫലമായി ഉണ്ടാകുന്ന മലിനീകരണം നമ്മുടെ പ്രകൃതിയെ കാർന്ന് തിന്നുകയാണ്. മനുഷ്യന്റെ ഏതെങ്കിലും ഇടപെടലുകൾ മൂലം നശിക്കുകയും പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടുകയോ ചെയ്യുന്നതിനെയാണ് പരിസ്ഥിതിമലിനീകരണം എന്ന് പറയുന്നത് വായു മലിനീകരണം ജല മലിനീകരണം ശബ്ദമലിനീകരണം തുടങ്ങിയവ എല്ലാം പരിസ്ഥിതി മലിനീകരണത്തിൽ ഉൾപ്പെടുന്നവയാണ് അന്താരാഷ്ട്രതലത്തിൽ പ്രകൃതി മലിനീകരണത്താൽ മനുഷ്യൻ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉൾപ്പെട്ടവ ആണ് ഓസോൺ പാളിയിലെ വിള്ളലും ആഗോളതാപനവും. ഇതു മൂലം ഓരോ വർഷവും അന്തരീക്ഷതാപനില കൂടിക്കൊണ്ടിരിക്കുന്നു ഇത് മനുഷ്യന് അതിജീവിക്കാനാവില്ല ഇത് പരിഹരിക്കേണ്ടത് മനുഷ്യരാശിയുടെ മുഴുവൻ ധർമ്മമാണ്. ഈ അവസരത്തിൽ ഗാന്ധിജി പറഞ്ഞ ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ് എന്ന വാക്കുകളെ ഓർത്തുകൊണ്ട് നമുക്ക് ഒന്നിച്ചു പ്രകൃതിയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ