ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/തിരിച്ചറിവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

മോളേ, എണീറ്റില്ലേ നീ ? അമ്മയുടെ ഒച്ച കേട്ട മിന്നു ഉണർന്നെണീറ്റു. പല്ലുതേച്ച് മുഖവും കഴുകിയിട്ട് നാണു അമ്മാവന്റെ കടയിൽ ചെന്ന് പാല് വാങ്ങി വരൂ. അമ്മ പറഞ്ഞു. മിന്നു വേഗം തന്നെ പൈപ്പിനടുത്തേക്ക് ചെന്നു. പല്ലു തേച്ച് മുഖവും കഴുകി പാലു വാങ്ങാനായി ഓടി. ഗേറ്റു കടന്നു പുറത്തിറങ്ങിയതും മിന്നു അന്തംവിട്ടു. മതിലിനരികിലേയ്ക്ക് ഒരാൾ ഒരു കവർ നിറയെ ചപ്പുചവറുകൾ എറിയുന്നു. മിന്നു അയാളുടെ അടുത്തേക്ക് ചെന്നു. മാമൻ ഈ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ മാലിന്യം പൊതുസ്ഥലത്ത് കൊണ്ടിട്ടതെന്തിനാ ? ഞങ്ങളുടെ ടീച്ചർ പറഞ്ഞല്ലോ മാലിന്യം ഉള്ളിടത്ത് കീടാണുക്കൾ കാണും, അവ രോഗം പരത്തും എന്ന്. ടീച്ചർ വീടും പരിസരവും ശുചിയാക്കേണ്ടതിനെക്കുറിച്ചും മാലിന്യ സംസ്കരണത്തെക്കുറിച്ചും മരങ്ങൾ വീടിനു ചുറ്റും നടണമെന്നുമൊക്കെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. മാമൻ ഏതു ക്ലാസിലാ പഠിക്കുന്നേ? ഇതൊക്കെ അവിടെ പഠിപ്പിച്ചില്ലേ? ഇതൊന്നും പഠിക്കാതെയാണോ രാവിലെ വേസ്റ്റു കളയാൻ ഇറങ്ങിയത്? തുരുതുരെയുള്ള മിന്നുവിന്റെ ചോദ്യങ്ങൾക്കും അവിടെ കൂടിയ അയൽവാസികളുടെ ചിരികൾക്കുമിടയിലൂടെ 'തിരിച്ചറിവ് ' ഉണ്ടായ അയാൾ തലകുനിച്ചു നടന്നു പോയി.

ആര്യ ഡി എ
1 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ