ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പരിതസ്ഥിതി,; മനുഷ്യന്റെ സ്വാർത്ഥത

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിതസ്ഥിതി,; മനുഷ്യന്റെ സ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിതസ്ഥിതി,; മനുഷ്യന്റെ സ്വാർത്ഥത

നമ്മുടെ വീട്,പറമ്പ്,നാം ശ്വസിക്കുന്ന വായു,കുടിക്കുന്നജലം,വസിക്കുന്ന പ്രദേശം,ഉപയോഗിക്കുന്ന വസ്തുക്കൾ,സഹവാസിക്കുന്ന ജനങ്ങൾ,കടൽ,കായൽ,പുഴകൾ,പാതകൾ,പർവതങ്ങൾ,കാടുകൾ തുടങ്ങി മനുഷ്യ സമൂഹവും മറ്റ്‌ എല്ലാ ജീവജാലങ്ങളും ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാ ഗമാണ്. മനുഷ്യന്റെ സ്വാർത്ഥതയും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയും അതുമൂലം ഭൂമിയുടെ തന്നെ നിലനിൽപ്പും അപകടത്തിലാണ്....പരിസ്ഥിതിക്ക് അപകടകരമായ ഒരു കാരണം ആഗോളതാപനം ആണ് , ഭൗമോപരിതലത്തിനാടുത്തുള്ള വായുവും,സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ കവിഞ്ഞുള്ള വർധനവിനെയാണ് ആഗോളതാപനം എന്നു പറയുന്നത്...പ്രകൃത്യാലുള്ള ചില കാരണങ്ങൾ കൊണ്ടും ,ഹരിത ഗൃഹ വതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്,മീഥേൻ ,നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വര്ധിക്കുന്നുതു മൂലവും ,സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനം ഈ വാതകങ്ങൾ തടയുന്നതുകൊണ്ടും,ഭൂമിയിലെ താപ നില വർധിക്കുന്നതിനാൽ പരിസ്ഥിതിയുടെ അസംതുലനത്തിന് കാരണമാകുന്നു..മറ്റൊന്ന് മാലിന്യ പ്രശ്നമാണ്...മനുഷ്യ നിർമ്മിത മാ ലിന്യങ്ങൾ യഥാവിധി നിർമാർജനം ചെയ്തില്ലെങ്കിൽ ,അപകടകരമായ പകർച്ചവ്യാധികൾക്കും,വയുമാലിനീകരണത്തിനും,ജല മലിനീകരണത്തിനും ഇടയാക്കുന്നു....വനനശീകരണംതടഞ്ഞും,കുന്നുകൾ,മലകൾ,കണ്ടൽക്കാടുകൾ,പുഴകൾ,തോടുകൾ,കായലുകൾ,തണ്ണീർത്തടങ്ങൾ മുതലായവ സംരക്ഷിച്ചുംകൊണ്ടു പരിസ്ഥിതിയെ സംരക്ഷിക്കുക....

സയോണ JB,
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം