ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ കഥ കഴിഞ്ഞു
കഥ കഴിഞ്ഞു
ഇന്ന് ആർക്കാണ് രോഗം വരുത്തേണ്ടതെന്ന് ആലോചിച്ചു ചെളിവെള്ളത്തിൽ കിടക്കുകയായിരുന്നു കീടാണു . പെട്ടെന്ന് ഒരു മാമ്പഴം ആ വെള്ളത്തിൽ വീണു . കീടാണു വേഗം അതിൽ ചാടിക്കയറി .ഇത് തിന്നുന്ന ആളിന് രോഗം വരുത്താം കീടാണു വിചാരിച്ചു .സ്‌കൂൾ വിട്ടുവരുന്ന വഴി മാളു മാമ്പഴം കണ്ടു . അവൾ മാമ്പഴം എടുത്തു. "അയ്യേ ഇതിൽ പുഴുവുണ്ട് ."അവൾ അത് ദൂരെ കളഞ്ഞു. പക്ഷെ ഈ സമയം കൊണ്ട് കീടാണു അവളുടെ കയ്യിൽ കയറിപറ്റി. വീട്ടിലെത്തിയ അവൾ നേരെ അടുക്കളയിലേക്ക് നടന്നു ."അമ്മേ വിശക്കുന്നു " .കീടാണു വിചാരിച്ചു ഇപ്പോൾ ഇവൾ ഭക്ഷണം കഴിക്കും .അതിലൂടെ എനിക്ക് ഇവളുടെ വയറ്റിൽ എത്താം, ഹ ഹ ഹ അങ്ങനെ അവൾക്ക് രോഗം വരുത്താം ."മോളേ , കൈയ്യും വായും കഴുകി വരൂ ഭക്ഷണം കഴിക്കാം ". അമ്മ വിളിച്ചു പറഞ്ഞു .മാളു ഓടിപ്പോയി സോപ്പിട്ട് കൈകൾ ഭംഗിയായി കഴുകി .അതോടെ കീടാണുവിന്റെ കഥ കഴിഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ