ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
അമ്മു അച്ഛനോടൊപ്പം ടിവി കാണുകയായിരുന്നു . കൊറോണ വൈറസ് കാരണം നഷ്ടമായ ജീവനുകളുടെ കണക്ക്കാണിക്കുന്നുണ്ട് ന്യൂസിൽ. അവൾ ഓർത്തു .......... പരീക്ഷയുടെ അടുത്ത ദിവസങ്ങളിലാണ് കോവിഡിനെക്കുറിച്ചുള്ള ചർച്ചകൾ കൂട്ടുകാർക്കിടയിൽ വ്യാപകമായത്. ഫോണിൽ അമ്മയ്ക്ക് വന്ന ഫോർവേഡ് മെസ്സേജുകൾ അവൾ വായിച്ചു. അച്ഛാ..... " ചൂടുള്ളപ്പോൾ വൈറസ് പകരില്ല അല്ലേ ?" , അവൾ അച്ഛനോട് സംശയം ചോദിച്ചു. " അമ്മൂ... വ്യാജപ്രചരണങ്ങൾ പലപ്പോഴും നടക്കാറുണ്ട് എല്ലാ മെസ്സേജുകളും എപ്പോഴും ശരിയല്ല " , അച്ഛൻ പറഞ്ഞു. അടുത്ത വർഷം ഏഴാം ക്ലാസിലാണ് അവൾ പഠിക്കേണ്ടത്. പരീക്ഷയും മാറ്റിവെച്ചു ." അവളെ അധികം പുറത്തേക്ക് വിടേണ്ട ...." , ജോലിക്ക് പോകുന്നതിനു മുൻപ് അച്ഛൻ പറയുന്നത് അവൾ കേട്ടു . പുറത്തു പോയാൽ എന്താ പ്രശ്നം...? അവൾ പല പ്രാവശ്യം ആലോചിച്ചു . " ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വയ്ക്കണം ", അമ്മ അച്ഛനോട് പറഞ്ഞിരുന്നു . വീടിനു പുറത്തിറങ്ങാൻ പാടില്ല... എങ്ങനെയാ ആളുകൾ ജോലിക്ക് പോകുക ...വിലക്കിന് ശേഷം അവസ്ഥ എന്തായിരിക്കും ....നീണ്ടുപോകുന്ന ചിന്തകൾക്കിടയിൽ അമ്മയുടെ വിളി ചിന്തകളെ അവസാനിപ്പിച്ചു . " വെയിലു കൊള്ളാതെ കയറി വാ " അവൾ മുറ്റത്തുനിന്ന് അകത്തേക്ക് കയറിവന്നു . പിറ്റേ ദിവസം അവൾ അമ്മയോട് പറഞ്ഞു "എനിക്ക് വല്ലാതെ ബോറടിക്കുന്നു ഞാൻ പുറത്തു പോയി കളിക്കട്ടെ... " വേണ്ട മോളെ ഈ കൊറോണക്കാലത്ത് അടച്ചുപൂട്ടൽ സമയം നിനക്ക് പ്രയോജനപ്പെടുത്തിക്കൂടെ... " പക്ഷേ.....എങ്ങനെ .....? അമ്മുവിന് സംശയമായി ... വായിക്കാം ,പാട്ടുപാടാം ,ക്രിയാത്മകമായി ഒരുപാട് കാര്യങ്ങൾ ചെയ്യാം .......അങ്ങനെ എന്തെല്ലാം എന്തെല്ലാം......." ശരിയാ മോളെ നമുക്കുവേണ്ടി ഒരുപാടുപേർ കഷ്ടപ്പെടുന്നുണ്ട് ..... ഡോക്ടർമാർ ... നേഴ്സുമാർ ... ആരോഗ്യപ്രവർത്തകർ... നിർദ്ദേശങ്ങൾ പാലിക്കുകയാണ് വേണ്ടത്. പുറത്തു പോകരുത് ..." " ശരി അമ്മേ ഇനി പുറത്തു പോകില്ല ഞാൻ " . " നല്ല കുട്ടി " അമ്മ അവളെ ചേർത്തുനിർത്തി .നമുക്ക് വേണ്ടി മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്ക് വേണ്ടിയും നാം നിർദ്ദേശങ്ങൾ പാലിക്കണം. അമ്മു പുഞ്ചിരിയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ