സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/ ഭൂമി തൻ യാതന

13:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25622 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി തൻ യാതന | color= 3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി തൻ യാതന


ദുർഗന്ധ പൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സ് പോലെ
ദുർവിധിയായാെരിക്കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല
കണ്ണു തുറന്നൊന്നു നോക്കീടുക
കണ്ണിന്റെ മുമ്പിലീക്കാഴ്ച കാണാം
ചപ്പു ചവറുകൾ പ്ലാസ്റ്റിക്കുകൾ
മറ്റുള്ള മാലിന്യക്കൂമ്പാരങ്ങൾ
തന്നുടെ വീടുകൾ ശുദ്ധമാക്കി
മാലിന്യം ഭാണ്ഡത്തിലാക്കി ചിലർ
 വലിച്ചെറിയുന്നു പൊതുനിരത്തിൽ
തങ്ങൾക്ക് വിനയാണെന്നോർത്തിടാതെ
പുഴയും തോടും കുളവുമെല്ലാം
കുപ്പയാൽ നിറഞ്ഞു കവിഞ്ഞിടുന്നു
തെളിനീര് പോലുള്ള ശുദ്ധജലം
ചെളുമൂടി ആകെ നശിച്ചീടുന്നു
നിപ്പയായ്,പ്രളയമായ്,കൊറോണയായി
എന്നിട്ടും മനുഷ്യർ പഠിച്ചതില്ല
മാനവർ ഭൂമിക്ക് നൽകിയ യാതന
നാശമായ് തിരികെ എത്തിടുന്നു
അഹങ്കാരം നീക്കി നീ മനുഷ്യനായി
ഭൂമി തൻ മാറിലേയ്ക്കെത്തിടുക
ഭൂമിതൻ കനിവും കാരുണ്യവും
‍അറിഞ്ഞും കൊടുത്തും കഴിഞ്ഞിടുക
ഞാനെന്ന ഭാവം മാറ്റിടുക
നമ്മളൊന്നല്ലേ പറഞ്ഞിടുക
സ്നേഹം വളരട്ടെ സാഹോദര്യം
എങ്ങും നിറഞ്ഞു പരന്നിടട്ടെ

ദേവസൂര്യ രതീഷ്
4 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത