12:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ടീച്ചർ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ടീച്ചർ എന്റെ പൊന്നു ടീച്ചർ
പുസ്തകം കൊണ്ട് മാത്രമല്ല പഠനം
പുസ്തകത്തേക്കാളും സ്നേഹമാണുത്തമം
സ്നേഹത്തിലൂടെ പഠനമെന്ന് തെളിയിച്ച ടീച്ചർ
എന്റെ ടീച്ചർ എന്റെ പൊന്നു ടീച്ചർ
പഠനത്തിന് മുന്നിലും പിന്നിലും ഉള്ളവരെ
കൂട്ടിപ്പിടിച്ച് സ്നേഹിച്ചതാണെൻ ടീച്ചർ
ഒരുതരി പോലും കളങ്കമില്ലാത്ത സ്നേഹം
ഈ സ്നേഹത്തിന് മുന്നിൽ ഞാൻ പഠനം തുടങ്ങീ ...
പഠിക്കാനുള്ള ലക്ഷ്യത്തിൽ ഞാനെത്തി
പഠിച്ച് പഠിച്ച് ടീച്ചറെപ്പോലൊരു
നല്ലൊരു മാതൃകയാവണമെനിക്ക്
ആരും തോറ്റുപോകും ഈ സ്നേഹത്തിൽ
താൻ പെറ്റ മക്കളെപ്പോലെ സ്നേഹിച്ചു .
പഠനത്തിൻ സമയത്ത് ടീച്ചറായും
ഇടവേള സമയത്ത് കൂട്ടുകാരിയായും
അമ്മയോളം സ്നേഹിക്കുന്ന അമ്മയായും
ആത്മാർത്ഥമായൊരു എന്റെ ടീച്ചർ
എന്റെ ടീച്ചർ എന്റെ പൊന്നു ടീച്ചർ ....