എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/എന്റെ ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ടീച്ചർ


എന്റെ ടീച്ചർ എന്റെ പൊന്നു ടീച്ചർ
പുസ്തകം കൊണ്ട് മാത്രമല്ല പഠനം
പുസ്തകത്തേക്കാളും സ്നേഹമാണുത്തമം
സ്നേഹത്തിലൂടെ പഠനമെന്ന് തെളിയിച്ച ടീച്ചർ

എന്റെ ടീച്ചർ എന്റെ പൊന്നു ടീച്ചർ
പഠനത്തിന് മുന്നിലും പിന്നിലും ഉള്ളവരെ
കൂട്ടിപ്പിടിച്ച് സ്നേഹിച്ചതാണെൻ ടീച്ചർ
ഒരുതരി പോലും കളങ്കമില്ലാത്ത സ്നേഹം
ഈ സ്നേഹത്തിന് മുന്നിൽ ഞാൻ പഠനം തുടങ്ങീ ...

പഠിക്കാനുള്ള ലക്ഷ്യത്തിൽ ഞാനെത്തി
പഠിച്ച് പഠിച്ച് ടീച്ചറെപ്പോലൊരു
നല്ലൊരു മാതൃകയാവണമെനിക്ക്
ആരും തോറ്റുപോകും ഈ സ്നേഹത്തിൽ
താൻ പെറ്റ മക്കളെപ്പോലെ സ്നേഹിച്ചു .

പഠനത്തിൻ സമയത്ത് ടീച്ചറായും
ഇടവേള സമയത്ത് കൂട്ടുകാരിയായും
അമ്മയോളം സ്നേഹിക്കുന്ന അമ്മയായും
ആത്മാർത്ഥമായൊരു എന്റെ ടീച്ചർ
എന്റെ ടീച്ചർ എന്റെ പൊന്നു ടീച്ചർ ....
 

ഫാത്തിമ ദിൽന .ടി .കെ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത