12:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വരവ് | color= 4 <!-- 1 മുതൽ 5 വരെയുള്ള ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിക്കുന്നു ഞാൻ നിന്നയും കാത്തു
കാണാൻ കൊതിക്കുന്നു നിന്റെയാ പുഞ്ചിരി
കാത്തിരിക്കുന്നു ആ ഓരോ നിമിഷവും
കാണുന്ന കനവുകൾ നിന്റെ മാത്രം
കത്തിരിക്കുമ്പോഴും അറിയാം എനിക്കതു
വരവില്ല ഈ വഴി എന്നെല്ലാം
വരുമെന്ന ആശയാൽ വഴിയൊരം
എപ്പോഴും വെറുതെ ഇരിക്കുന്ന
ആ നിമിഷം വഴിയൊരമെല്ലാം
നിശബ്ദതയാകുന്നു എൻ മനസും അതിലൊഴുകുന്നു....
നിന്റെ ആ തിരുമുഖം ഒരു നോക്കു
കാണുവാൻ ഇനിയും ഇരിക്കുന്നു ആ വഴിയിൽ....