Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിക്കണം പ്രകൃതിയായ്
മുല്ലപ്പൂ പോലുള്ള പൂനിലാവിൽ ചന്ദ്രബിംബ
ത്താരകക്കൂട്ടങ്ങളെ കൊണ്ട്
മാസ്മരസൗന്ദര്യത്തോടെ അണിയിച്ചൊരുക്കി, വശ്യ
സുന്ദരിയാക്കിയവൾ അക്കോമള നിശീഥിനിയെ
ആയിരം നക്ഷത്രങ്ങൾ ജ്വലിച്ചു നിൽക്കുമ്പോഴും
അവയെ അതിലൊരുവൻ നിഷ്പ്രഭമാക്കീടും
ആകാശനീലിമയിൽ തങ്കരശ്മികളാൽ തിളങ്ങും
എന്നാൽ ആ ഉദയഭാനുവിനെയും വെല്ലുന്ന
സ്വർണ്ണ വൈഡൂര്യം പോലെ കൺചിമ്മിപ്പിക്കും
അംബര ചുംബികളായ പൃഥ്വിയിലെ ഹിമാനികൾ
വിണ്ണിലെ നിലാരാകേന്ദുവിനെ വെല്ലാൻ
വേറെന്തുണ്ടീ ഉലകത്തിൽ
എന്നാലുണ്ടോന്ന് ഭൂമിയിൽ
പ്രകൃതിയായ ഹരിതയിൽ
പാരിന്നലങ്കാരമായ് ദേവതുല്യരായ്
തലയുയർത്തി നിൽക്കുന്ന സദ്‌വൃക്ഷങ്ങൾ
പോലും സ്വർഗ്ഗത്തെ ആശ്ചര്യസൂയമാക്കുന്നു.
ചന്ദ്രബിംബത്തെ നോക്കി പുഞ്ചിരിയേകുന്ന
ചെന്താമരപ്പൂക്കളാകട്ടെ ഭൂതാരമായ് വാഴുന്നു.
എന്തിന് മണ്ണിൽ സ്പഷ്ടമായ് വരവരച്ചീടുന്ന
ഉറുമ്പുകൾ പോലും ആശ്ചര്യഭരിതമാക്കീടുന്നു.
മഞ്ഞുമാളങ്ങളിൽ ശിശിരനിദ്രയിലാഴ്ന്ന്
ഗാഢനിദ്രയിലേക്ക് പോകുന്ന കുഞ്ഞനെലിക്കും
തങ്കരശ്മികളെ പുഞ്ചിരിയാൽ നേരിട്ട്
ദീപക്കുറ്റികളായി മടങ്ങുന്ന മുക്കുറ്റിക്കുമുണ്ടിതെല്ലാം !
ഈ വഴിയിലൂടെയവൾ ഭൂമിയെ സ്വർഗത്തേക്കാൾ
നിറമേറിയ ഭൂവൈകുണ്ഠമാക്കുമ്പോഴും
ആ വഴിയിൽ മുറിവേറ്റ് സങ്കടത്തിലാഴ്ന്ന്
സന്തതികളെ ചികിത്സിക്കാനും മറക്കുന്നില്ലവൾ
സുഖസുഷുപ്തിയിൽ നിന്നുണരുമ്പോൾ
കാണാതെ പോകരുതിതോന്നും നാം
മണ്ണിൽ നിന്നുണ്ടായി വളർന്ന് ലയിച്ചിടും മുൻപ്
ജീവിച്ചിടാം ഒരിക്കലെങ്കിലും പ്രകൃതിയായ് നാം
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|