ജി യു പി എസ് കോതമംഗലം/അക്ഷരവൃക്ഷം/ സ്വാഗതപ്പൊടി
സ്വാഗതപ്പൊടി
ഒരിടത്ത് എഴുത്തും വായനയും ഒന്നും അറിയാത്ത ഒരു പാവം അമ്മുമ്മ താമസിച്ചിരുന്നു. ഒരു ദിവസം അമ്മുമ്മ നഗരത്തിൽ പോയി കാഴ്ചകളൊക്കെ കണ്ട് ഒരു സൂപ്പർമാർക്കറ്റിൽ എത്തി. അമ്മുമ്മ അവിടുത്തെ സാധനങ്ങൾ ഓരോന്നും എടുത്ത് ഇതെന്താ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. അമ്മുമ്മക്ക് വായിക്കാൻ അറിയില്ല എന്ന് അവിടെ നിന്ന തട്ടിപ്പുകാരനായ ഒരാൾക്ക് മനസിലായി. അയാൾ ഈ അമ്മുമ്മയെ ഒന്ന് പറ്റിക്കാൻ തീരുമാനിച്ചു അയാൾ കുരുമുളക് പൊടിയുടെ പാക്കറ്റ് എടുത്ത് കൊടുത്തിട്ട് പറഞ്ഞു, "ഇത് ഒരു നല്ല പൊടിയാണ് . ഇത് മുഖത്ത് വിതറിയാണ് നഗരത്തിലുള്ളവർ അതിഥികളെ സ്വീകരിക്കുന്നത്" പാവം അമ്മുമ്മ അത് വിശ്വസിച് ഒരു പാക്കറ്റ് കുരുമുളക് പൊടി വാങ്ങി. അമ്മുമ്മയുടെ വീട്ടിൽ അതിഥികൾ വരാത്തതുകൊണ്ട് അമ്മുമ്മ ആ പൊടി തുറന്നതേ ഇല്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം നഗരത്തിൽ നിന്ന് രണ്ട് വൈദ്യന്മാർ അമ്മുമ്മയുടെ വീട്ടിൽ വന്നു. അമ്മുമ്മ നോക്കുമ്പോൾ രണ്ട് അതിഥികൾ വാതിൽക്കൽ. അതിഥികളെ കണ്ടപ്പൊഴാണ് സ്വാഗത്തപ്പൊടിയുടെ കാര്യം അമ്മുമ്മ ഓർത്തത് അതിഥികൾക്ക് സന്തോഷമാവട്ടെ എന്ന് കരുതി അമ്മുമ്മ ആ പൊടി അവരുടെ മുഖത്ത് തന്നെ വിതറി. പിന്നത്തെ കാര്യം പറയാനുണ്ടോ വൈദ്യന്മാർ രണ്ടും ഓടെടാ ഓട്ടം. ആ ഓട്ടത്തിൽ അവരുടെ മേക്കപ്പ് എല്ലാം അഴിഞ്ഞു വീണു. ഒറ്റക്ക് താമസിക്കുന്ന അമ്മുമ്മയുടെ വീട് കൊള്ളയടിക്കാൻ വേഷം മാറി വന്ന കള്ളന്മാരായിരുന്നു അവർ അതറിഞ്ഞതും അമ്മുമ്മ അവരെ തല്ലി ഓടിച്ചു എന്നാലും നമ്മൾ കള്ളന്മാരാണെന്ന് അമ്മുമക്ക് എങ്ങനെ മനസിലായെന്ന് ഓടുമ്പോൾ അവർ പരസ്പരം ചോദിച്ചു,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ