എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/കഥ-മരം ഒരുവരം

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരംഒരുവരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരംഒരുവരം

ആ നാട്ടിൽ ഒരു വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും ചെങ്ങാത്തത്തിലായി.കുട്ടിക്ക് പഴങ്ങൾ പറിക്കാൻ മരം ചില്ലകൾ താഴ്ത്തിക്കൊടുക്കും.കളിക്കാൻ പൂക്കളും ഇലകളും നൽകും....... എന്നാൽ, വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. അവൻ പല പ്ളാസ്റ്റിക് മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ ഇട്ടു.അങ്ങനെ ഒരിക്കൽ മരം പറഞ്ഞു:- നിന്നെയിപ്പോൾ കാണാനില്ലല്ലോ !ഞാനെന്തിനാ വരുന്നത്.നിന്റെ കൈയിൽ പണം ഉണ്ടോ?.മരം പറഞ്ഞു:എന്റെ പൂക്കളും പഴങ്ങളിലും വിറ്റാൽ പണം കിട്ടും.അവൻ അങ്ങനെ തന്നെ ചെയ്ത് പണം സമ്പാദിച്ചു.വർഷങ്ങൾക്കു ശേഷം മരം അവനോട് ചോദിച്ചു:എന്റെ കൊമ്പിൽ ഊഞ്ഞാലാടാമോ? അവൻ പറഞ്ഞു:ഞാൻ വീട് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്.മരം പറഞ്ഞു: എന്റെ ശിഖരങ്ങൾ വെട്ടി വീട് ഉണ്ടാക്കിക്കൊള്ളൂ. അപ്പോഴേക്കും ആ മരത്തിന്റെ ചുറ്റും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂമ്പാരമായി മാറിയിരുന്നു.പക്ഷേ അവൻ അതൊന്നും കണ്ടതായി നടിച്ചില്ല.അവൻ വീട് പണിതു.കാലങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ മരം ചോദിച്ചു: നീ എന്നെ കെട്ടിപ്പിടിക്കുമോയെന്ന്.സമയം ഇല്ല.ഈ നാട് വിടണം അതിന് ബോട്ടുണ്ടാക്കാൻ ഒരു മരം വേണം.എന്നെ വെട്ടി ബോട്ട് ഉണ്ടാക്കികൊള്ളൂ എന്ന് മരം പറഞ്ഞു.അങ്ങനെ അവൻ ബോട്ട് ഉണ്ടാക്കി നാട് വിട്ടു.ആ മാലിന്യങ്ങൾ അവിടെയുള്ളവരെ പല തരത്തിലുള്ള രോഗികളാക്കി മാറ്റി.ഇതിനെല്ലാം സാക്ഷിയായി ആ മരക്കുറ്റി അവിടെ വീണ്ടും തുടർന്നു. പിടിച്ചു വാങ്ങുന്നതിനും സ്നേഹത്തോടെ നൽകുന്നതിനും വലിയ അന്തരമുണ്ട്. അതിനാൽ പ്രകൃതിയെ സ്നേഹിച്ച് വളർന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല.

അതുൽ
9 എ എസ്.എൻ.ഡി.പി.എച്ച്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ