കൂട്ടം കൂടൽ ഒഴിവാക്കി
അകത്തിരുന്നു കളിച്ചീടാം
കരുത്തരാകാം ഒന്നായി
അകത്തിരിക്കാം ചങ്ങാതി
ആശങ്ക ഭയവും ഒഴിവാക്കു
സർക്കാർ നമുക്കൊപ്പമുണ്ട്
ജാഗ്രത നമ്മൾ പാലിച്ചാൽ
ലോകം മുഴുവൻ കാത്തീടാം
സമ്പർക്കങ്ങൾ ഒഴിവാക്കി
കൊറോണയെ തുരത്തീടാം
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമ്മക്കാലമായി മാറീടും
അടുത്തിരിക്കാൻ വേണ്ടിയിട്ട്
അകന്നിരിക്കാം തൽക്കാലം
പകർന്നിടുന്നൊരു കൊറോണയെ
പ്രതിരോധിക്കാം നാമൊന്നായ്
അകന്നിരിക്കാം ഒന്നായി
കൈകൾ കഴുകാം നന്നായി
മാസ്ക്കുകൾ ഒന്നു ധരിച്ചിട്ട്
സുരക്ഷിതരാകാം ഒന്നായി
അകലം നമുക്ക് പാലിക്കാം
ശുചീകരിക്കാം പരിസരങ്ങൾ
പുറത്തിറങ്ങാൻ നോക്കാതെ
ജാഗ്രതയാവാം നാമൊന്നായ്