സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ



കൂട്ടം കൂടൽ ഒഴിവാക്കി
അകത്തിരുന്നു കളിച്ചീടാം
കരുത്തരാകാം ഒന്നായി
അകത്തിരിക്കാം ചങ്ങാതി
ആശങ്ക ഭയവും ഒഴിവാക്കു
സർക്കാർ നമുക്കൊപ്പമുണ്ട്
ജാഗ്രത നമ്മൾ പാലിച്ചാൽ
ലോകം മുഴുവൻ കാത്തീടാം
സമ്പർക്കങ്ങൾ ഒഴിവാക്കി
കൊറോണയെ തുരത്തീടാം
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമ്മക്കാലമായി മാറീടും
അടുത്തിരിക്കാൻ വേണ്ടിയിട്ട്
അകന്നിരിക്കാം തൽക്കാലം
പകർന്നിടുന്നൊരു കൊറോണയെ
പ്രതിരോധിക്കാം നാമൊന്നായ്
അകന്നിരിക്കാം ഒന്നായി
കൈകൾ കഴുകാം നന്നായി
മാസ്‌ക്കുകൾ ഒന്നു ധരിച്ചിട്ട്
സുരക്ഷിതരാകാം ഒന്നായി
അകലം നമുക്ക് പാലിക്കാം
ശുചീകരിക്കാം പരിസരങ്ങൾ
പുറത്തിറങ്ങാൻ നോക്കാതെ
ജാഗ്രതയാവാം നാമൊന്നായ്

 

ഗൗരിനന്ദ കെ .എസ്
2 A സെന്റ്.തോമസ്.എൽ.പി.സ്‌കൂൾ നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത