സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രധിരോധത്തിന്റ കവചം അണിയാം
പ്രധിരോധത്തിന്റ കവചം അണിയാം
നൂറ്റാണ്ടുകൾ പിന്നിലേക്ക് മാനവചരിത്രത്തിന്റെ താളുകൾ മറിച്ചു നോക്കിയാൽ വൈദ്യശാസ്ത്ര രംഗത്ത് മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. ഓരോ കണ്ടുപിടിത്തത്തിനും വഴിതെളിച്ചത് ഓരോ പ്രതിസന്ധിയായിരുന്നു . വികാസത്തിന്റെ പാതയിൽ മനുഷ്യരെ തള്ളിനീക്കാൻ ചരിത്രം പ്രയോഗിക്കുന്ന കർമ്മ പ്രേരണ രീതിയാണ് പ്രതിസന്ധി. മനുഷ്യനെ ഭീതിയിലാഴ്ത്തിയ മഹാവ്യാധികൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായിരുന്നു. മനുഷ്യ ജീവൻ കാർന്നു തിന്നാൻ ശ്രമിച്ച എബോളയെയും പ്ലാഗിനെയും വസൂരിയെയും നാം തുരത്തി.പല മരുന്നുകളും ചികിത്സാരീതികളും മനുഷ്യൻ കണ്ടെത്തി. Prevention is better than cure എന്ന തിരിച്ചറിവ് രോഗ പ്രതിരോധ വിദ്യയുടെ കണ്ടെത്തലിലേക്കും വഴിതെളിച്ചു. അദൃശ്യരായ എതിരാളികളിൽ നിന്നും മോചിതരാകാൻ നാം വാക്സിനേഷൻ നിർബന്ധിതമാക്കി. എങ്കിൽ പോലും പുതിയ എതിരാളികൾ , രോഗങ്ങൾ നമ്മെ വേട്ടയാടുന്നു. ഇന്നിപ്പോൾ മറ്റൊരു മഹാമാരിയുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ് നാം. അതിവേഗം പടർന്നു പിടിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന , മരുന്നും ചികിത്സാരീതിയും കണ്ടുപിടിച്ചിട്ടില്ലാത്ത കൊറോണ വൈറസ്. ലോകരാഷ്ട്രങ്ങൾ ഇന്ന് ഈ രോഗത്തിനു മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു . കോവിഡ് 19 എന്ന പകർച്ചവ്യാധിയെ പ്രധിരോധിക്കാനുള്ള ഫലപ്രദമായ ഒരേയൊരു മാർഗം സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ്. വൈറസിന്റെ വ്യാപനം തടയാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതുണ്ട്. രോഗസാധ്യതയുള്ള ആളുകൾ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഓരോരുത്തരും അവരവരുടെ സുരക്ഷ ഉറപ്പു വരുത്തുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഹാന്റ് സാനിറ്റൈസിങ്ങ് ശീലമാക്കുക ശാരീരിക അകലം പാലിക്കുക എന്നതൊക്കെയാണ് കോവിഡിനെതിരെയുള്ള സുരക്ഷ മാർഗങ്ങൾ. സൂക്ഷ്മമായ ജാഗ്രത പുലർത്തിയാൽ കൊറോണ വൈറസിനെയും നമുക്ക് തുരത്താം. പുതിയ കാലത്ത് പകർച്ചവ്യാധികൾക്കു പുറമെ ജീവിതശൈലി രോഗങ്ങളും മനുഷ്യനെ വട്ടമിട്ടു പിടിച്ചിരിക്കുകയാണ്. വ്യായാമവും ശരിയായ ഭക്ഷണക്രമവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അനിവാര്യമാണ്.മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ പരിസര ശുചിത്വം ഉറപ്പാക്കുക. രോഗഭീതിയില്ലാത്ത ആരോഗ്യമുള്ള അന്തരീക്ഷം തീർക്കാൻ പ്രധിരോധത്തിന്റെ കവചം അണിയാം.…
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം