സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/നഷ്ട സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നഷ്ട സ്വപ്നം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ട സ്വപ്നം

അച്ഛൻ വരുന്നുണ്ടെ..
 ന്നച്ഛൻ വരുന്നുണ്ട്
കുഞ്ഞുമോൾ തുള്ളിച്ചാടുന്നു.
 അച്ഛൻ വരുമ്പോൾ ടൂർ
 പോകേണം: സിനിമ കാണേണം
വിരുന്ന് പോയിടേണം
കുഞ്ഞുമോൾ സ്വപ്നങ്ങൾ നെയ്തുകൂട്ടി.
 അച്ഛനെ കൂട്ടുവാൻ
എയർപോർട്ടിൽ പോകണം
 ഒന്നിച്ച് ഭക്ഷണം കഴിച്ചിടേണം
 അപ്പോഴതാ അമ്മ നിറകണ്ണുമായ്
നിൽപ്പൂ! എന്തിനെന്നമ്മേ കരഞ്ഞിടുന്നു.
 വിതുമ്പലടക്കി അമ്മ ചൊല്ലി
കോവിഡെന്നൊരു ഭീകരനുണ്ടുപോലും
തൊട്ടാൽ പകരുന്ന ഭീകരനാണവൻ.
ലക്ഷങ്ങളെയവൻ കൊന്നൊടുക്കി
 അച്ഛനെയൊരുനോക്കു കാണുവാനായില്ല
ഐസൊലെഷനിലാണുപോലും
 ഒരു മുത്തം നൽകാതെ
കുഞ്ഞനിയനെ കാണാതെ
 എന്നച്ഛനെങ്ങോ പോയി മറഞ്ഞു.

ദിൽന ഷിജു
8 C സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത