ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 2

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പരിസ്ഥിതി | color=2 }} എല്ലാ ജീവജാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതു കൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. പരിസ്ഥിതിയുടെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന് ഇന്നും ശരിയായ ധാരണയില്ല. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷെ തിരിച്ചൊന്നും നൽകുന്നില്ല. കഴിഞ്ഞ കാലത്തിനിടയ്ക്ക് മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട്. പൂക്ഷ അതെല്ലാo പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ് നേടിയിട്ടു ഇത്. മനുഷ്യൻ്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാകാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് അവനിന്നും വലിയ ധാരണയില്ല. വൻതോതിലുള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്ന് ചിന്തിക്കുന്നത് യുക്തിസഹമാണ്. മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ ഈ സുന്ദരമായ ഗ്രഹത്തെ ഒരു മരുപ്രദേശമാക്കി മാറ്റും. വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവുo വലിയ അനീതിയായിരിക്കും അത്: അത് കൊണ്ട് ഇന്നു ള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ആദിത്യ എം എസ്
9 G, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം