രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/അക്ഷരവൃക്ഷം/ചന്ദന മരത്തിലെ കൂട്ടുകാർ
ചന്ദന മരത്തിലെ കൂട്ടുകാർ
കൊയ്ത്ത് ഇറങ്ങിയ ആവണി പാടത്തുനിന്നും സ്വർണനിറത്തിലുള്ള നെൽക്കതിർ തൂക്കി മിനു തത്ത പറന്നു വരികയായിരുന്നു.. അപ്പോഴാണ് ദൂരെ ആപ്പിൾ മരത്തിൽ കിങ്ങിണി പ്രാവും പരുന്തും കാവതികാക്കയും കുരുവികളും അണ്ണാറക്കണ്ണനും പക്ഷികളും വിഷമിച്ചിരിക്കുന്നത് മിന്നു കണ്ടത്. അവൾ ആപ്പിൾ മരത്തിലേക്ക് പറന്നിറങ്ങി, കൊക്കിലൊതുക്കി നെൽക്കതിർ മിന്നു മരത്തിൽ വച്ചു, അവൾ കാര്യം തിരക്കി. എന്തുപറ്റി നിങ്ങൾക്ക് എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുനത്. ഞങ്ങൾ ഈ കാടിന്റെ തെക്കേഅറ്റത്തുള്ള മാധുരി നദിയുടെ തീരത്തെ ചന്ദന മരത്തിലാണ് താമസിച്ചിരുന്നത് എന്ന ചക്കി പരുന്ത് പറഞ്ഞു എന്നിട്ട് ഇപ്പോ എന്തുണ്ടായി മീനു ചോദിച്ചു, അപ്പോൾ അവരുടെ മുഖത്തുണ്ടായ സങ്കടം അവളെ കൂടുതൽ വേദനിപ്പിച്ചു. കിങ്ങിണി പ്രാവ് പറഞ്ഞു ഞങ്ങളുടെ എല്ലാമായിരുന്നു ചന്ദനമരം ഞങ്ങൾക്കിപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്. എങ്ങനെ മീനു ചോദിച്ചു. ഞങ്ങളുടെ കൂട്ട് മാത്രമായിരുന്നില്ല ചന്ദനമരം ഞങ്ങളുടെ ഒരു സുഹൃത്ത് കൂടിയായിരുന്നു. അവന്റെ സംരക്ഷണം ഏറെ വലുതായിരുന്നു. പ്രകൃതിയിലുണ്ടാകുന്ന പേമാരിയിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും പ്രകൃതിക്ഷോഭത്തിൽ നിന്നും കൊടും ചൂടിൽ നിന്നും മഞ്ഞിൽ നിന്നും അവർ ഞങ്ങളെ സംരക്ഷിച്ചു പോന്നിരുന്നു. സന്തോഷത്തോടും സമാധാനത്തോടും ഐക്യത്തോടെ കൂടി ജീവിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് വിപത്ത് സംഭവിച്ചത്... നിങ്ങൾ കാര്യം തെളിച്ചു പറയൂ മീനു വീണ്ടും വീണ്ടും പറഞ്ഞു.. ഇന്നലെ അയൽ രാജ്യത്തെ രാജാവും ഭടന്മാരും കാട്ടിൽ വന്നു റാണിക്ക് കട്ടിൽ പണിയുന്നതിനായി ഒത്ത ഒരു മരം അന്വേഷിച്ചാണ് വന്നത്. കട്ടിൽ പണിയുവാനായി അവർ തെരഞ്ഞെടുത്തത് ഞങ്ങളുടെ ചന്ദനമരം ആയിരുന്നു. ചന്ദന മരത്തിന് ഏറ്റ ഓരോ വെട്ടും ഞങ്ങളുടെ ഹൃദയത്തിലാണ് കൊണ്ടത്. ആ ഓരോ വീട്ടിലും ചന്ദന മരത്തിന്റെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ കണ്ടിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നിൽക്കുകയായിരുന്നു ഞങ്ങൾ. അവൻ നിലംപതിച്ചു വീഴുന്ന കാഴ്ച ഞങ്ങളുടെ മനസ്സിൽ നിന്നും മായുന്നില്ല. ഈ മനുഷ്യമക്കൾ തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത വരാണ്.. പ്രകൃതിയിലെ ഓരോ സസ്യജാലങ്ങൾ വെട്ടിമുറിച്ച കളയുമ്പോൾ അവനറിയുന്നില്ല.... അതോ മറക്കുകയാണോ.. ഓരോ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന്, പരസ്പര സഹായം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നും അവൻ മറക്കുന്നു. ഇതിനു ഫലമായി അവൻ വലിയ വില കൊടുക്കേണ്ടി വരും.. പ്രകൃതിക്ഷോഭ തെയും മഹാപ്രളയത്തെ യും പകർച്ചവ്യാധികളും മറ്റും വിപത്തുകളിലും അവൻ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരും.. മനുഷ്യൻ ഇപ്പോൾ ചെയ്യുന്ന ഓരോന്നിനും അവൻ ഭാവിയിൽ അനുഭവിക്കേണ്ടിവരും, മനുഷ്യന് തന്റെ വീടും കൂടും നാടും വിട്ട് പോകേണ്ടി വരുമെന്ന് ഒരു അവസ്ഥ അവൻ ഉണ്ടാകാതിരിക്കട്ടെ... പക്ഷികളുടെ കഥ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മീനുവിന് വല്ലാത്ത സങ്കടം തോന്നി.. അവൾ തന്റെ പുതിയ കൂട്ടുകാരെ അവളുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു.. അവർ സന്തോഷത്തോടെ നിന്നോടൊപ്പം യാത്രയായി പുതിയൊരു ജീവിതത്തിലേക്ക്....
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ