ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithvargheese (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }} <p> ചൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

ചൈനയിലുണ്ടായ വൈറസ് ഇപ്പോൾ മഹാമാരിയായി ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്നാണ് ഈ മഹാമാരിക്ക് പേര് കൊടുത്തിരിക്കുന്നത്. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതു കാരണം ആളുകൾ വിഷമത്തിലായി. പ്രവാസികൾ ഗൾഫിലുമായി. ട്രെയിൻ ബസ്സ് ,വിമാനം എന്നിവ റദ്ദാക്കി. സർക്കാർ ഓരോ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഒരു മീറ്റർ അകലം പാലിക്കുക. കൈയും കാലും മുഖവും ഇടക്കിടക്ക് കഴുകുക. ഹാൻഡ് വാഷ് ഉപയോഗിച്ചു കൈ നന്നായി കഴുകുക. ഈ മഹാമാരി കാരണം മരണ വീട്ടിൽ വരെ ആളുകൾ പോകാതായി. പ്രവാസികൾ നാട്ടിൽ എത്തിയാൽ 28 ദിവസം നിരീക്ഷണത്തിൽ നിൽക്കണം. ഇപ്പോൾ ചക്ക വേണ്ടാത്തവർ വീട്ടിൽ ചക്കക്കുരു കൊണ്ടും ചക്കച്ചുള കൊണ്ടും വിവിധ സാധനങ്ങൾ ഉണ്ടാക്കലായി. സർക്കാറിൻ്റെ നിർദ്ദേശം കേട്ട് നമ്മളെല്ലാം വീട്ടിൽ ഇരിക്കുക .

ആകാശ്. എ
7 ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം