മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മഹത്വം.

അപ്പുവിന് വല്ലാതെ പനി ജലദോഷം ഉണ്ട്. " അമ്മ ഡോക്ടറോട് പറഞ്ഞു. " ഞാൻ ഒന്ന് പരിശോധിച്ചു നോക്കട്ടെ. ഇങ്ങനെയുള്ള ജലദോഷവും പനിയും ഒക്കെ നമ്മൾ വിചാരിച്ചാൽ തന്നെ മാറ്റാൻ സാധിക്കും. വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവയൊക്കെ കൃത്യമായി പാലിച്ചാൽ ഇതു പോലുള്ള രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഭക്ഷണത്തിനു മുൻപും പിൻപും സോപ്പുപയോഗിച്ച് നന്നായി കൈകൾ കഴുകുക. അപ്പു കഴിച്ചു വന്നതിനു ശേഷം കൈകൾ കഴുകാറില്ലേ? " ഞാൻ പറഞ്ഞാൽ മാത്രം അവൻ കൈ കഴുകും" അമ്മ പറഞ്ഞു. " ഇതാണ് കുട്ടികളുടെ പ്രശ്നം. ഇത് അച്ഛനമ്മമാരാണ് മാറ്റേണ്ടത് കളിച്ചു വന്നാലുടൻ സോപ്പുപയോഗിച്ച് കൈകഴുകാൻ പറയുക. ഇത് അവർക്കൊരു ശീലമാകണം. കളിച്ചു വളരേണ്ട പ്രായമാണ് അപ്പുവിന്റേത്. നഖം വെട്ടി വൃത്തിയാക്കണം. കൈകൾ കഴുകാതെ ആണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ നഖത്തിനുള്ളിലെ രോഗാണുക്കൾ വയറ്റിൽ എത്തും." " ഡോക്ടറെ ഞാനിപ്പോൾ അപ്പുവിനെ കളിക്കാൻ വിടാറില്ല ജലദോഷം മറ്റു കുട്ടികൾക്ക് പകരാതിരിക്കാൻ ആണ്. " അമ്മ പറഞ്ഞു. " തണുത്ത വെള്ളം കുടിക്കാറുണ്ടോ? ഡോക്ടർ ചോദിച്ചു. ഉണ്ട് എന്ന് അമ്മ പറഞ്ഞു. " ഇത് അത്ര നല്ലതല്ല തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരു ദിവസം രണ്ട് ലിറ്റർ അഥവാ പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഒരുപാട് നേരം കളിക്കാറില്ല അപ്പു ഇതിനിടയിൽ വെള്ളം കുടിക്കാറുണ്ടോ?" " ഇല്ല കളിച്ചു അതിനുശേഷമേ കുടിക്കാറുള്ളൂ." അമ്മ ഡോക്ടറോട് പറഞ്ഞു. " അതു പാടില്ല ഒരു കുപ്പിയിൽ വെള്ളം കൊണ്ടു പോകാം ഇടയ്ക്കിടെ കുടിക്കുകയും വേണം" " ശരി ഡോക്ടർ" അവർ വീട്ടിലേക്ക് പോയി.

നവനീത്.വി.വി
4 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ