മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കോവിഡ് 19 കൊറോണ 2020

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 കൊറോണ 2020 | color= 5 }} നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 കൊറോണ 2020

നമ്മുടെ ഭൂമിയെ തന്നെ ഒന്നായ് വിഴുങ്ങാനെത്തിയ ഒരു മഹാമാരിയാണ് കൊറോണ.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് കൊറോണ വൈറസിന്റെ ഉൽഭവം.ശ്വാസതടസം ,തൊണ്ടയിൽ അസ്വസ്ഥത ,ചുമ, കഠിനമായ പനി എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ .ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെതന്നെ ഡോക്ടറെ കാണുക .മനുഷ്യൻ ,മൃഗങ്ങൾ ,അണുബാധിതമായ വസ്തുക്കൾ എന്നിവയുമായുള്ള സ്പർശനത്തിലൂടെയും പകരും.കൊറോണ ബാധിച്ച ഒരാളുമായി സംസാരിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത് വന്ന് ആരെങ്കിലും ചുമയ്ക്കുകയോ അല്ലെങ്കിൽ തുമ്മുകയോ ചെയ്യുകയാണെങ്കിൽ മാസ്ക്ക് ഉപയോഗിച്ചോ ,തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കുക .അസുഖബാധിതരെ സ്പർശിക്കാതിരിക്കുക.വിദേശ രാജ്യത്ത് നിന്ന് വരുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടായേക്കാം .അടുത്തിടെ രോഗമുക്തി നേടിയവരിൽ പെട്ടെന്ന് തന്നെ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത ഉണ്ട് .വൈറസ് പകരാതിരിക്കാൻ വേണ്ടി ജാഗ്രത പാലിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് സ്ഥിരമായി കൈകൾ 20 സെക്കൻറിൽ കൂടുതൽ സമയം എടുത്ത് കഴുകുക .കണ്ണ് വായ മുഖം എന്നിവടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്ക് ഉപയോഗിക്കുക.അകലം പാലിക്കൂ ജീവൻ സുരക്ഷിതമാക്കൂ......

ആദി ദേവ്' എൻ.
III മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം