Schoolwiki സംരംഭത്തിൽ നിന്ന്
ജലന്ധറിനെ മാടിവിളിച്ച് മഞ്ഞുമല
ജലന്ധറിലെ സർദാജിയുടെ ഓമനയാണ് ബോക്സർ നായ.അധികം കുരയ്ക്കാത്ത നായ പക്ഷെ ഇന്ന് വല്ലാതെ ഓരിയിടുന്നുണ്ട്.നേരം പുലരുന്നെ ഉള്ളൂ.ഒരാഴ്ചയായി അടച്ചുപൂട്ടലിൽ ആണ് നാടും നഗരവും.കുരകേട്ട് ആദ്യം ഉണർന്നത് സോനമോളാണ്.ഏകമകളാണ് സോന.അവൾ അമ്മയേയും അച്ഛനേയും മാറിമാറി വിളിച്ചെങ്കിലും അവരാരും എണീറ്റില്ല.ജന്നൽ തുറന്ന് മട്ടുപ്പാവിലൂടെ പുറത്തെ കൂട്ടിലേക്ക് നോക്കിയെങ്കിലും ബോക്സറിനെ കാണാനില്ല.സോന വേഗം ഗോവണിപ്പടികളിറങ്ങി വാതിൽ തുറന്ന് പുറത്തിറങ്ങി.ഗേറ്റിനടുത്ത് ഉയർന്ന മൺതിട്ടയിൽ കിഴക്കോട്ട് നോക്കി നിർത്താതെ കുരക്കുകകയാണ്.അവിടെ ഒന്നുമില്ലല്ലോ,പിന്നെന്തിനാണിവൻ ഇങ്ങനെ കുരക്കുന്നത്?ബോക്സർ വാലാട്ടുകയും തല കുലുക്കുകയും ചെയ്യുന്നുണ്ട്.ആള് സന്തോഷത്തിലാണ്.കൊത്തിപ്പിടിച്ച് സോനയും കയറി.ഹൊ ..എന്തൊരു കാഴ്ച.അങ്ങു ദൂരെ പുതിയൊരു മഞ്ഞുമല.വെളുവെളുത്ത മേഘക്കൂട്ടം അടുക്കിയടുക്കിവെച്ച പോലെ.ഇന്നുവരെ കാണാത്ത കാഴ്ച.ബോക്സറിന് ഉമ്മനൽകി വഗം ഉറങ്ങിക്കിടക്കുന്ന അച്ഛനമ്മമാരെ കുലുക്കി വിളിച്ചു.ദേ അമേമ അവിടെയൊരു മഞ്ഞുമല.ഇരുവരും താഴേക്ക് പാഞ്ഞിറങ്ങി.മതിയാവോളം കണ്ട് അവർ മതിമറന്നു.നഗരം അടച്ചുപൂട്ടലിലാണ്.വാഹനമില്ല,വ്യവസായശാലകളില്ല,മാലിന്യപ്പുകയുമില്ല.മാനം നേരെ കാണാം.ശുദ്ധമായ വായു.ആകാശത്ത് പുതിയ കാഴ്ചകൾ നാളെയും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അവൾ കളിയിൽ മുഴുകി.സോനയുടെ കഥ എന്നെ വല്ലാതെ ചിന്തിപ്പിച്ചു.എനിക്കിപ്പോൾ വലിയ പ്രതീക്ഷയാണ്.എന്റെ വീട്ടിനടുത്തെ കുന്നുംപുറത്തു് നിന്നും നോക്കിയാൽ അങ്ങകലെയുള്ള അറബിക്കടലും വടക്കൻ മലയുടെ മടക്കുകളും മഞ്ഞും കാടും കായലും ഒക്കെ ഒരു ദിവസം എന്നെ മാടിവിളിക്കുമായിരിക്കും.
{{BoxBottom1
|