ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/ഭൂമിയ്‌ക്കൊരു ചിതയായ് മാനവജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിയ്‌ക്കൊരു ചിതയായ് മാനവജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയ്‌ക്കൊരു ചിതയായ് മാനവജന്മം

സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നേ -
കഗ്രഹമാണ് ഈ ഭൂമി
കോടാനുകോടി ജീവജാലങ്ങൾക്ക്
വീടായി ഒരു ചെറു ഭൂമി
ജീവന്റെ നിലനില്പിനാധാരമായി
ഈ ഭൂമി എന്നെന്നുമുണ്ട്
വായുവായി ഒരു മഴത്തുള്ളിയായ്
ഒരു തരിമണ്ണായ് ജന്മം കൊള്ളുന്നു
പുലർച്ചെ പ്രചണ്ഡപ്രഭയോടെ
ഉദിക്കും സൂര്യന് പെറ്റമ്മ നീയാണ്
രാത്രി നിലാവ് പരത്തും വെള്ളി
ചന്ദ്രന്റെ വളർത്തമ്മ നീയാണ്
അനാഥത്വത്തിന്റെ വിലയറിഞ്ഞ -
വളെ ,നിന്നെ സനാഥയാക്കാൻ
ഞങ്ങളിതാ എത്തുന്നു
ഭൂമിതൻ മക്കളായി എത്തുന്നു
വാനിൽ മിന്നുന്ന താരത്തെപോലെ
മാനുജൻ മന്നിൽ വാഴു ന്നു നടയനാടെല്ലാം കൃഷിയും കൊയ്ത്തും
വന്നൊരു കാലമുണ്ടായിരുന്നു
അക്കാലമെല്ലാം നമ്മുടെ നാട്ടിൽ
നല്ല വിളവു ലഭിക്കുന്നു
ഇക്കാലമെല്ലാം നമ്മുടെ നാട്ടിൽ
 ഇൻറർനെറ്റിൽ കുതിക്കുന്നു
കംപ്യൂട്ടറായി ,ടെലിവിഷനായി
ഐ -ഫോൺ വരെ ഉണ്ടായി
ഈ മൂല്യങ്ങളെല്ലാം മനുഷ്യ -
ജന്മങ്ങൾ സന്തോഷത്തിൽ ആസ്വദി ച്ചു
പുഴകൾ വറ്റി ,കാടുകൾ വെട്ടി ,മലകളെല്ലാം -
ഇടിച്ചു നിരത്തി ,വൃക്ഷങ്ങൾ മുറിച്ചു ,
പുഷ്പങ്ങൾ പോയി
ഈ പാരിന്റെ ഭംഗി നശിപ്പിച്ചു
ഭൂമിക്കൊരു ചിതയായ് മാനവജന്മം
ജന്മമെടുത്ത് വന്നു
 പ്രകൃതിതൻ ജീവൻകെടുത്തുന്ന
ദുഷ്ടാലുക്കളാണീ മനുഷ്യർ
സ്വന്തം അമ്മതൻ നെഞ്ചുപിളർക്കുന്ന
രക്ത രക്ഷസാണീ മാനവൻ
ജീവലോകത്തിൽ നാശംവിതയ്ക്കുന്നു
ഈ ജന്മം എന്തിനു ദേവി

നിത്യ .എസ്
5 ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത