എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

കേൾക്ക‌ുവിൻ കൊവിഡ് കാലത്ത് ക‌ൂട്ടരേ

സത്യമെന്തെന്ന് മനസ്സിലാക്ക‌ൂ

വൈറസ് മഹാമാരി പടര‌ുന്ന കാലം

ഒര‌ുമിച്ച് ജാഗ്രത പാലിച്ചിടാം


പ്രളയത്തിൽ നിന്ന‌ു നാം രക്ഷ നേടി

നിപ്പയേയ‌ും നമ്മൾ ത‌ുരത്തി വിട്ട‌ു

പതറാതെ നമ്മ‍ുടെ രക്ഷയ്‌ക്ക് വേണ്ടി

പതിനായിരങ്ങൾ നിരന്ന് നിൽപ്പ‌ൂ


ഭീകര ര‌ൂപിയാം കോവിഡിനെ

വര‌ുതിയിലാക്കാൻ ശ്രമിക്ക‌ുന്നവർ

ആരോഗ്യപാലകർ പോലീസ‌ുകാർ പിന്നെ

നീള‌ുന്ന‌ു വലിയൊര‌ു പട്ടികയ‌ും


ലോകത്തെയാകെ തകർത്തിട‌ുന്ന

നോവൽ കോറോണ വൈറസിനെ

ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം

വീട്ടിലിരിക്കാം സ‌ുരക്ഷിതരാകാം.


മാഞ്ഞ‌ുപോയ് ഇന്നലെകൾ

മായ‌ും മറഞ്ഞീട‌ും ഈ ദിനവ‌ും

നാളെ വര‌ും നല്ല നാൾകൾ വര‌ും

വിജയം ലഭിക്ക‌ുന്ന സ‌ുദിനം വര‌ും.

അലിൻ ജെ അര‌ുൺ
5 അൽ എം എസ് എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത