ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശരമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13098 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശരമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശരമാരി

       ശരമാരി

നാളേറെയായ് നാൽചുമരിനുള്ളിൽ,
മൗനം തിളക്കും മതിലിനുള്ളിൽ,
ഇടനെ‌‌ഞ്ചിലുണ്ടിടമെൻകിലുംകൂട്ടുകാർ
മി‍‍‌ഴിദൂരമെത്താതകലെയെങ്ങോ.
തൊട്ടടുത്തുള്ളവരുറ്റവരൊക്കെയും
കാതങ്ങൾക്കപ്പുറമെന്നതോന്നൽ.
സ്നേഹം തളിർക്കാ മനസ്സിനുള്ളിൽ
ക്രോധം തഴച്ചു വളർന്നിടുന്നു.
തേജസ്സു വറ്റിവരണ്ട മുഖങ്ങളിൽ
ഭയമെന്നൊരൊറ്റവികാരമല്ലോ.

മാരികൾ പെയ്തിറങ്ങുന്നകാലം
മാനവമാനസമൊന്നാകുന്നു.
അതിരുകൾ ഇല്ലാതെയഖിലമൊന്നാകുന്നു,
അതിജീവനത്തിൻ മഹാദുർഗ്ഗമാവുന്നു.
കിരീടവും ചെന്കോലും കരഗതമാക്കുവാൻ
ആർത്തിതൻ തേര് തെളിച്ചവരെത്രയോ
കത്തിയമർന്നിതാ ആദുഷ്ട ശക്തിതൻ
ശരമാരിയിൽ ചെറുപ്രാണിയായ്.
സ്നേഹമാം സാഗരം തന്നിലെ ഓളമായ്
മാറിടാം സ്വച്ഛന്ദമായൊഴുകാം.
ഏകമായ് നിന്നീ വിപത്തിനെ നേരിടാം
നേരിൻറെ പാതയിൽ തീപന്തമായിടാം.