എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സൂക്ഷിച്ചാൽ ദുഖിക്കേണ്ട <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഒരു വീട്ടിൽ ഫിനു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു . അവൾക്ക് അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാൻ നല്ല മടിയായിരുന്നു. വൃത്തിയുർെ കാര്യത്തിലും അവൾ വളരെ പിന്നിലായിരുന്നു. അത് കൊണ്ർ് തന്നെ അമ്മ പല്ല് തേക്കാനൊക്കെ പറയുമ്പോൾ അവൾ പല്ല് തേച്ചു എന്ന് കളവ് പറഞ്ഞ് അമ്മയെ പറ്റിക്കുമായിരുന്നു. അവൾ അവളെ തന്നെയാണ് പറ്റിക്കുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു. ഒരു ദിവസം രാത്രി അവൾ പല്ല് തേക്കാതെ ഉറങ്ങി . കുറച്ച് സമയം കഴിഞ്ഞപ്പോേൾ അവൾക്ക് ശക്തിയായ പല്ല് വേദന വന്നു പല്ലിലാണോ ചെവിയിലാണോ എന്ന് പോലും തിരിച്ചറിയാത്ത വേദന. അവൾ വേദനിച്ചും നിലവിളിച്ചും രാവിലെയായി. അവർ ആശുപത്രിയിലേക്ക് പോയി. ഡോക്ടർ ചോദിച്ചു മോള് ദിവസവും പല്ല് തേക്കാറില്ല അല്ലേ? . പല്ല് തേക്കാത്തത് കൊണ്ടാണ് വേദന വന്നത്. അപ്പോഴാണ് അവൾക്ക് പറ്റിയ അമളിയെക്കുറിച്ച് അവൾ ചിന്തിച്ചത്. ഗുണപാഠം: ശരീരം വൃത്തിയായി സൂക്ഷിക്കണം

അഷ്മൽ മുഹമ്മദ് എസ്
1 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ