മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ഒരു വിജയത്തിൻ്റെ കഥ
ഒരു വിജയത്തിന്റെ കഥ
മഹാബലിപുരം എന്ന സുന്ദരമായൊരു ഗ്രാമം. ആൾക്കാരൊക്കെ സമാധാനത്തോടെയും സന്തോഷത്തോടെയും അവിടെ ജീവിച്ചു വരികയായിരുന്നു .അവിടേക്ക് ഒരു ദിവസം കച്ചവട ആവശ്യത്തിനായി ഗോപു എന്ന ചെറുപ്പക്കാരനെത്തി . മഹാബലിപുരത്തുള്ള ദാമുവിൻ്റെ വീട്ടുകാർ ഗോപുവിന് താമസ സൗകര്യം ഒരുക്കിക്കൊടുത്തു.സന്തോഷത്തോടെ പോയ ഗോപു പക്ഷെ ആ വീട്ടുകാർക്ക് കൊറോണ എന്ന മഹാമാരി സംഭാവന ചെയ്താണ് മടങ്ങിയത്.പിന്നെ ആ വീട്ടുകാർ തുമ്മലും ചുമയും പനിയും പിടിച്ച് കിടപ്പിലായി. കൊറോണ യാണെന്ന് സ്ഥിതീകരിച്ചതോടു കൂടി നാട്ടുകാർ ഭയന്നു .അതോടെ ദാമുവും വീട്ടുകാരും വീടുവിട്ടിറങ്ങാതായി.എന്നാൽ മഹാബലിപുരത്തുകാർ അവരെ ഒറ്റപ്പെടുത്തിയില്ല. അവർ ഗ്രാമസഭ വിളിച്ചു കൂട്ടി .എല്ലാവർക്കും ബോധവത്കരണ ക്ലാസും മാസ്കുകളും ഗ്ലൗസും സാനിറ്ററൈസും കൈമാറി.ദാമുവിൻ്റെ വീട്ടുകാരെ ചികിത്സയ്ക്കായി അടുത്തുള്ള പട്ടണത്തിലെ ഹോസ്പിറ്റലിലേക്ക് സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. പൂർണ രോഗമുക്തി നേടിയ ശേഷം ദാമുവും വീട്ടുകാരും വീണ്ടും മഹാബലിപുരത്തേക്ക് തിരിച്ചെത്തി. തക്ക സമയത്ത് വേണ്ട വിധം പ്രവർത്തിച്ചതുകൊണ്ട് മഹാബലിപുരത്തുകാർ ആ മഹാമാരിയിൽ നിന്ന് രക്ഷപ്പെട്ടു. വീണ്ടും അവിടെ സന്തോഷം കളിയാടി. അങ്ങനെ അവിടുത്തെ നാട്ടുകാർ വീണ്ടും ഗ്രാമസഭ വിളിച്ചു കൂട്ടുകയും വീടും പരിസരവും ശുചിയാക്കാൻ തീരുമാനിക്കുകയും ചെയ്തു.അങ്ങനെ ആ നാട്ടുകാരെല്ലാം ഒത്തൊരുമിച്ചു നിന്ന് ഗ്രാമം ശുചിത്വമുള്ളതാക്കി മാറ്റി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ