മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ എന്ന മാരക മാരക രോഗം ലോകമൊട്ടാകെ ഇല്ലാതാക്കിക്കൊണ്ട് ഇരിക്കുകയാണ് . ലോകം മുഴുവനും കോറോണയ്ക്കു എതിരെ പോരാടുകയാണ് .ധാരാളം ആളുകൾ മരണത്തിനു കീഴടങ്ങി . ചൈനയിൽ കൊറോണ മൂലം മരിച്ചവരെക്കാൾ കൂടുതൽ ആളുകൾ ഇറ്റലി , സ്പെയിൻ എന്നീ രാജ്യങ്ങളിൽ മരണമടഞ്ഞു . സാമ്പത്തിക സ്ഥിതി കൂടുതൽ ഉള്ള രാജ്യങ്ങൾ പോലും കൊറോണ എന്ന മഹാമാരിക്കുമുന്നിൽ മുട്ടുകുത്തേണ്ടി വന്നു . രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കുത്തനെ തകിടം മറിഞ്ഞു . കൊറോണ എന്ന രോഗത്തെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ കഴിയാഞ്ഞതിനാലാണ് ഇത്തരത്തിൽ സാഹചര്യം സൃഷ്ടിക്കപ്പെട്ടത് . ഇത് ആളുകളുടെ നിത്യ ജീവിതത്തെയും ബാധിക്കുകയുണ്ടായി . ആളുകൾക്ക് ജോലിക്കു പോകാനോ വീടിനു പുറത്തു ഇറങ്ങാനോ കഴിയാതെ ആയി . നമ്മുടെ കേരളത്തിലെ സമാധാന പരമായ ജീവിതത്തിലും കൊറോണ കടന്നു കയറി . കേരളത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയും ആരോഗ്യപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളിലൂടെയും ഒരു പരിധി വരെ കോറോണയെ പിടിച്ചു നിർത്താൻ സാധിച്ചു എന്നുതന്നെ പറയാം . ശരിയായ സമയത്തു ലോക്ക് ഡൌൺ കേരളത്തിൽ പ്രഖ്യാപിച്ചതും ഇതിനു സഹായിച്ചു. അവശ്യ വസ്തുക്കളുടെ കടകൾ മാത്രമാണ് പ്രവർത്തിപ്പിക്കാൻ അനുവാദം ഉള്ളതും .പുറത്തു ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം , മാത്രവുമല്ല സാനിറ്റൈസറുകൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കണം . ഇന്ത്യയിൽ ഏറ്റവും കൂടുതൽപേർക്ക് കൊറോണ രോഗം ബാധിച്ചതും മരണമടഞ്ഞതും മഹാരാഷ്ട്രയിൽ ആണ്. അതുകൊണ്ട് കൊറോണ എന്ന ഈ മഹാമാരിയെ നമുക്ക് ക്ഷമയോടെ നേരിടാം , ആരോഗ്യ പ്രവർത്തകരുടെയും ഗവണ്മെന്റ് ന്റെയും നിർദേശങ്ങൾ അനുസരിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഒന്നായി കോറോണയെ നമുക്ക് കീഴ്‌പ്പെടുത്താം .
|