സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നല്ല നാളെ വരും വീണ്ടും.....

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളെ വരും വീണ്ടും..... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളെ വരും വീണ്ടും.....


എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ,
വറചട്ടിലിട്ടു വറുക്കുന്ന പോലെ
വൈറസ് വ്യാപനമെന്ന ദുരന്തം,
ആഗോള മർത്യന്റെ ജീവനെടുക്കുന്നു
അറിയില്ല ഇനിയുമെത്രയോ നാളുകൾ,
മാനവ രാശിതൻ സങ്കടരാവുകൾ
എല്ലാരുമൊന്നിച്ചു പ്രാർത്ഥിക്കാം
ലോകരെ, നല്ല നാളെക്കായി ഒത്തൊരുമിക്കാം
പാടവരമ്പത്തോരാൾക്കൂട്ടമില്ലതും,
പാതയോരത്തെ ഒഴിഞ്ഞ കടകളും
റോഡിൽ അലയുന്ന ഗിയറുള്ള വണ്ടികൾ
വീടിന്റെ ചാരത്തു നിഴലിൽ ഒതുങ്ങി,
നല്ല നാളെ വരും വീണ്ടും.....
നല്ല പുലർച്ചെ ഇനിയുമുണരും.....

 

മുഹമ്മദ് ഷാരൂഖ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത