ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പരിസര പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര പരിപാലനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര പരിപാലനം

നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വീടിന്റെ ചുറ്റും വെള്ളം കെട്ടിനിൽക്കുന്നുണ്ടോ എന്ന് നോക്കുക, ഉണ്ടെങ്കിൽ അത് ഉടനെ തന്നെ നീക്കം ചെയ്യുക. ഈ ജലത്തിൽ കൊതുക് മുട്ട ഇടുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ആഹാരത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയരുത് .അത് കൃത്യമായി സംസ്കരിക്കാൻ ശ്രദ്ധിക്കണം.കാരണം ഈ അവശിഷ്ടങ്ങളിൽ ഈച്ച ധാരാളമായി വന്നിരിക്കാറുണ്ട്.ഈ ഈച്ച നമ്മുടെ ആഹാരത്തിൽ വന്നിരുന്നാൽ അത് വഴി പലതരം രോഗങ്ങൾ നമുക്ക് പിടിപെടുകയും ചെയ്യും. അത് പോലെ തന്നെ നാം ശ്രമിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാർജ്ജനം. പ്ളാസ്റ്റിക് കത്തിക്കാനോ, വലിച്ചെറിയാനോ പാടില്ല. കഴിയുന്നത്ര പ്ളാസ്റ്റിക് ശേഖരിച്ച് വയ്ക്കുകയു അവ നിർദ്ദേശപ്രകാരം പുനരുപയോഗം ചെയ്യുക. പ്ളാസ്റ്റിക് കത്തിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. മാത്രമല്ല വായു മലിനീകരണവും നേരിടേണ്ടിവരും. ഇന്ന് ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ ചെറിയ രോഗാണു എത്ര വിനാശകരമായ ഒന്ന് ആണ് എന്ന് നമുക്ക് മനസ്സിലാക്കാം.ഈ രോഗത്തെ നമ്മൾ നേരിടണം. അതിനായി ആദ്യം നമ്മൾ ചില നിർദ്ദേശങ്ങൾ പാലിക്കുക. സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, കണ്ണിലും മൂക്കിലും വായിലും കൈ കൊണ്ട് നിരന്തരം തൊടാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, പനി ജലദോഷം ചുമ തുമ്മൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടുക, കഴിയുന്നത്ര വീട്ടിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം

അമൃത പ്രീയ
5 F ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം