എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

അനക ജീവജാലങ്ങൾ സന്തോഷത്തോടെ ജീവിക്കുന്ന പ്രകൃതി എത്ര സുന്ദരമെന്ന് ചിന്തിച്ചിട്ടുണ്ടോ. നമുക്ക് വേണ്ട വായു, ജലം, ആഹാരം എല്ലാം ഇവിടെയുണ്ട്. പരിസ്ഥിസംരക്ഷണം ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ചുറ്റും നോക്കിയാലൊരു കാര്യംമനസ്സിലാക്കാം. എല്ലാ രോഗങ്ങൾക്കും വേണ്ട ഔഷധം നമ്മുടെ പ്രകൃതിയിലുണ്ട്. ശുദ്ധമായ വായു നമ്മുടെ കാടുകൾ തരുന്നു. എല്ലാ നദികളും നിബിഡമായ വനമേഖലയിൽ നിന്നും ഉദ്ഭവിക്കുന്നു. നമ്മൾ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി മലിനീകരണം എന്തെല്ലാം പ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതി നേരിടുന്നു. ആഴത്തിൽ കുഴൽക്കിണർകുഴിച്ച് അതിഭീകരമായി ചൂഷണം ചെയ്യുന്നു. അനിയന്ത്രിതമായി മരങ്ങൾ മുറിച്ച് മാറ്റപ്പെട്ടു. തൽഫലമായി ചൂട് കൂടി, വരൾച്ചയുണ്ടായി. ജലാശയങ്ങൾ വറ്റിവരണ്ടു. മഴപെയ്യു൩്വോൾ വലിയ പേമാരിയുണ്ടാവുകയും, വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്നു. പിന്നെ പ്ലാസ്റ്റിക് എന്ന ഭീകരന്റെ വരവായി ലോകത്തെ മാറ്റി മറിച്ച കണ്ടുപിടുത്തമായിരുന്നു പ്ലാസ്റ്റിക്. പക്ഷെ എല്ലാം അതുമൂലം ഭൂമിയാകെ നാശത്തിലായി.

കുറിച്യർ, മന്നാൻ,മുതുവാൻ തുടങ്ങി കാട്ടിൽ ശാന്തമായി ജീവിച്ച ആദിവാസി മനുഷ്യരുടെ ജീവിതം കൂടി നാമെല്ലാവരും കൂടി ഇല്ലാതാക്കി. അയ്യപ്പപണിക്കരുടെ "കാടെവിടെ മക്കളെ വേടെവിടെ മക്കളെ ? കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ" എന്ന കവിത ഓർത്തു നോക്കു. മഴയിലും മണ്ണിലും വളർന്ന പഴയ തലമുറയുടെ ഭാഗ്യം നമുക്ക ഇല്ലാതെ പോയി.

ഇനിയെങ്കിലും നമുക്ക് നമ്മുടെ പരിസ്ഥിതിയ്ക്കായി കൈകോർക്കാം. പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ച് പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾ ഉപയോഗിക്കാം. മഴവെള്ളം ഭൂമിയിലേക്കിറങ്ങാൻ അനുവദിക്കുകയും സംഭരിച്ച് ഉപയോഗിക്കുകയും ചെയ്യാം. ധാരാളം മരങ്ങൾ നടുകയും ഉള്ള വനങ്ങൾ സംരക്ഷിക്കുകയും ചെയ്യാം,കാവുകൾ സംരക്ഷിക്കുകയും,പുഴകളും തോടുകളും മലിനമാക്കാതെ ഉപയോഗിക്കുക. അമിതമായ രാസവള പ്രയോഗങ്ങൾ നിയന്ത്രിക്കുക. പൊതുഗതാഗതം പ്രയോജനപ്പെടുത്തി അന്തരീക്ഷമലിനീകരണം കുറയ്ക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക.ബയോഗ്യാസ് പ്ലാന്റുകൾ നിർമ്മിച്ച് വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ സ്വയം സംസ്കരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസ്ഥിതിയെ സംരക്ഷിച്ച് ഇനി വരുന്ന തലമുറയ്ക്കുകൂടി നമ്മുടെ ജലവും ശുദ്ധവായുവും മനോഹരമായ പ്രകൃതിയും കാത്തു സൂക്ഷിക്കാം.

പാർവ്വതി അനിൽകുമാർ
5C സെന്റ്.ലിറ്റിൽതെരേസാസ് ഹൈസ്കൂൾ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം