ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം
  നമ്മുടെ ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ് കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ്19 .
  ഇത് ആദ്യം പുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. തുടർന്ന് ചൈന, ഇറ്റലി തുടങ്ങിയ 195 ലോകരാജ്യങ്ങളിൽ ഇത് 
 പടർന്നു പിടിച്ചു. ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു .ഈ വൈറസ് നമ്മുടെ കേരളത്തിലും എത്തിച്ചേർന്നു. ഇതിനെതിരെ നമ്മുടെ 
 ഗവൺമെന്റും ആരോഗ്യവകുപ്പും ജനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിക്കുകയും അതുവഴി ഒരു പരിധിവരെ 
 കൊറോണ വൈറസിനെ തുടച്ചു നീക്കാനും നമുക്ക് കഴിഞ്ഞു .കൊറോണ വൈറസിനെതിരെയുള്ള നിർദ്ദേശങ്ങൾ പ്രധാനമായും
 പരിസ്ഥിതി ,ശുചിത്വം, രോഗപ്രതിരോധം എന്നിവയാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപിടിക്കുക.. കൈകളും
 വിരലുകളും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ഉരച്ചു കഴുകുക. സാമൂഹ്യ അകലം പാലിക്കുക. പൊതു സ്ഥലങ്ങളിൽ ഒരു വ്യക്തി 
 മറ്റൊരു വ്യക്തിയിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക .പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് പാടെ ഒഴിവാക്കുക. കഴിവതും
  വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക .ഒറ്റക്കെട്ടായി നിന്നു കൊണ്ടും രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും നമുക്ക് 
 കൊറോണ എന്ന മഹാമാരിയെ തുടച്ചുനീക്കാൻ കഴിയും. ജാഗ്രതയാണ് വേണ്ടത് ആശങ്ക അല്ല.
അദ്വൈത മോഹൻ
3 ഗവ.എൽ.പിഎസ്.നെടിയവിള
ശസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം