സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിൻ്റെ അനിവാര്യത

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണത്തിൻ്റെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണത്തിൻ്റെ അനിവാര്യത


രാഷ്ട്രീയ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും തമ്മിൽ മുറവിളികൂട്ടുന്ന വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണിത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരന്തമയമാക്കുന്നു. പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും അനാവശ്യമായി കത്തിക്കുന്നതും വലിച്ചെറിയുന്നതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാകുന്നു.
സൗരയൂഥത്തിലെ ഒരംഗമാണ് ഭൂമി. ഭൂമിയിൽ മാത്രമാണ് ജീവന്റെ തുടിപ്പുള്ളത്. മനുഷ്യന് ചുറ്റും കാണുന്ന പ്രകൃതിദത്തമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയപ്പെടുന്നത്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യന്റെ ജീവൻ ഭൂമിയിൽ നിലനിൽക്കുന്നത്. എല്ലാവിധത്തിലുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഒരു ജൈവ ഘടനയാണ് പരിസ്ഥിതി. പരസ്പരാശ്രയത്വത്തിലൂടെയാണ് സസ്യ വർഗ്ഗവും ജീവി വർഗ്ഗവും വസിക്കുന്നത്. ഒന്നിനും ഒറ്റയ്ക്ക് വസിക്കാനാവില്ല. ഒരു സസ്യത്തിന് നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ പരസ്പരം ആശ്രയിച്ചുകൊണ്ട് പുലരുമ്പോൾ പരിസ്ഥിതിയിൽ പല പല മാറ്റങ്ങളും ഉണ്ടാകും. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുന്നു.
ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിക്കുകയും അതിലൂടെ പരിസ്ഥിതിയുടെ പച്ചപ്പ് നിലനിർത്തുകയും അതുവഴി ശുദ്ധവായു ലഭ്യമാക്കുകയും ചെയ്യുക. ഇത് പരിസ്ഥിതിയുടെ മുഖമുദ്ര തന്നെ പാടെ മാറ്റും. അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങളും ഒഴിവാക്കാൻ സാധിക്കും.

ഗിരിധർ എസ് കെ
4 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം