ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/സഹജീവികൾ
സഹജീവികൾ
പലനാട്ടിലും ചുറ്റി വന്ന ഒരു കൂട്ടം ദോശാടനപക്ഷികൾ സംസാരിക്കുന്നത് അടുത്ത മരക്കൊമ്പിലിരിക്കുന്ന കാവതി കാക്ക ശ്രദ്ധിച്ചു കൊറോണയെക്കപറിച്ചാണല്ലോ അവർ പറയുന്നത്.ആ മാരകവ്യാധി ഇവിടെയും എത്തിച്ചേർന്ന വിവരം അവർ അറിഞ്ഞിട്ടില്ലായെന്ന് തോന്നുന്നു.ദെെവമേ കൂടുതൽ പരിക്കേൽക്കാതെ ഇത് മാറികിട്ടിയാൽ മതിയായിരുന്നുവെന്ന് ചിന്തിച്ച് കാവതി ചിഞ്ചു അണ്ണാന്റെ അടുത്തേക്ക് പോയി. ചിഞ്ചുവിന്റെ മരപ്പൊത്തിനടുത്ത് ചെന്നിരുന്ന് കാവതികാക്ക മൗനത്തിലാണ്ടിരന്നു.പുറത്തിറങ്ങിയ ചിഞ്ചു കാവതികാക്കയെകണ്ടു, " ആ നീ എപ്പൊ വന്നു" ? എന്ന് ചോദിച്ചു. ആ ഞാൻ കുറച്ചുനേരമായി വന്നിട്ട് എന്നു പറഞ്ഞ് കാവതി തുടർന്നു,ഞാൻ ഇൗ മനുഷ്യരുടെ കാര്യം ആലോചിക്കുകയായിരുന്നു,എന്തൊരു കഷ്ടമാണിത്, മരണം കുറവാണെങ്കിലും നിരവധി പേർക്ക് അസുഖമുണ്ട്.ചില ദിവസം കൂടുന്നു,ചില ദിവസം കുറയുന്നു, ഇൗ അസുഖം വന്നവരെ രക്ഷിക്കാൻ ഡോക്ടർമാരും,നേഴ്സുമാരും,പോലീസും......എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അപ്പോഴാണ് തൊട്ടടുത്ത ചില്ലയിൽ തൂങ്ങികിടക്കുന്ന മീനു വവ്വാലിന്റെ ചിരി..ഉം നീ എന്തിനാ ചിരിക്കുന്നത് ?ചിഞ്ചു അണ്ണാൻ ചോദിച്ചു, മീനു പറഞ്ഞു "അല്ലാ ഇൗ മനുഷ്യർ മുൻപ് എന്റെ കുടുംബത്തിലുള്ളവരാണ് നിപ പരത്തിയത് എന്ന് പറഞ്ഞ് കുറേ പേരെ കൊന്നൊടുക്കി...ഇപ്പോളിതാ അങ്ങനെയൊന്നും അല്ലാതെ തന്നെ മറ്റൊരു രോഗം പടരുന്നു ഇതെല്ലാം ആലോചിച്ച് ചിരിച്ചുപോയതാണ് “.കാവതികാക്ക പറഞ്ഞു,അങ്ങനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ആപത്ത് വരുമ്പോൾ ഇതൊരു കാരണമാണെന്ന് കരുതി ചെയ്യുന്നതല്ലേ? ശരി ഞാനൊന്ന് ആശുപത്രി പരിസരം വരെയൊന്ന് പോയി നോക്കട്ടെ , കാവതി പറഞ്ഞു.ആ ശരി നീ നാട് ചുറ്റിയാണല്ലോ അന്വേക്ഷിക്കുന്നത്. അതു കൊണ്ട് എല്ലാം അന്വേക്ഷിച്ച് വാ...ചിഞ്ചു പറഞ്ഞു. കാവതി ആശുപത്രിയുടെ അടുത്തുള്ള ഒരു മരക്കൊമ്പിലിരുന്നു അവിടുത്തെ കാഴ്ചകൾ ശ്രദ്ധിക്കുകയായിരുന്നു.അപ്പോഴാണ് താഴെ തള്ളക്കോഴിയും കുഞ്ഞുങ്ങളും കൊത്തിപെറുക്കുന്നത്. കാക്കയെ കണ്ട തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിലാക്കി.പേടിക്കേണ്ട കോഴിയമ്മേ ഞാൻ നിങ്ങളുടെ കുഞ്ഞുങ്ങളെ പിടിക്കാനൊന്നും വന്നതല്ല. ഇപ്പോൾ നാട്ടിലെങ്ങും പടർന്നുപിടിച്ച കൊറോണ എന്ന രോഗത്തിന് വല്ല കുറവുമുണ്ടോ എന്നറിയാൻ വന്നതാണ് ‘’.തള്ളക്കോഴി പറഞ്ഞു "ഹാവു ആശ്വാസമായി മക്കൾപോയി കൊത്തിപെറുക്കിക്കോളൂ" കോഴി തുടർന്നു.പിന്നെ ഇൗ കൊറോണ മനുഷ്യരെ വല്ലാതെ ഉപദ്രവിക്കുന്നണ്ടല്ലേ,ഞങ്ങളും അറിഞ്ഞു,കുറച്ച് നാളുകൾക്ക് മുൻപ് പക്ഷിപനിയുടെകാര്യം പറഞ്ഞ് ഞങ്ങളുടെ വർഗത്തിൽപെട്ടവരെ ഈ മനുഷ്യൻ ചുട്ടുകൊന്നിരുന്നു,ഇപ്പോൾ മനുഷ്യർക്ക് അസുഖം വന്നപ്പോൾ നല്ല ചികിത്സയാണ്,മൊത്തം ചെലവ് ഗവൺമെന്റ് ആണ് വഹിക്കുന്നത്,വേറൊരാൾക്ക് വരാതെ നോക്കുന്നു,നിരീക്ഷണത്തിലാക്കുന്നു.എന്തൊക്കെയാണ് നടക്കുന്നത്. ഞങ്ങളുടെ കൂട്ടരെ അവർ രോഗമുള്ളവരെയും ഇല്ലാത്തവരെയുമൊക്കെ വേഗം ചുട്ടുകൊന്നു.കോവിഡ് വല്ലാതെ വ്യാപിച്ചപ്പോൾ പക്ഷിപ്പനി ഒന്ന് ഒതുങ്ങി. ഹേയ് തള്ളക്കോഴി എന്താണീ പറയുന്നത്, നിന്റെ ദേഷ്യം കാണിക്കേണ്ട സമയമല്ലിത്,പാവം മനുഷ്യർ അവർക്ക് എന്തു സംഭവിച്ചാലും ദോഷം നമുക്കു കൂടിയാണ്,മാത്രമല്ല മനുഷ്യരിൽ നിന്ന് രോഗം മൃഗങ്ങളിലേക്കും എത്താം,അത്ഒാർമ വേണം.മനുഷ്യരില്ലെങ്കിൽ നമ്മളുമില്ല,അവർക്ക് ഒന്നും വരാതിരിക്കാനായി പ്രർഥിച്ചോളൂ...എന്ന് പറഞ്ഞ് കാവതി കാക്ക പറന്ന് പോയി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ