ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ അകറ്റിടാം ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിടാം ഒറ്റക്കെട്ടായി

വിറയ്ക്കുന്നു ഇന്നീ ലോകം
മഹാമാരിക്ക് മുന്നിൽ !
മൂക്കുപൊത്തി ലോകം മുഴുക്കെ
മർത്യന്റെ നിലനിൽപ്പിനായി
ഇടയ്ക്കിടയ്ക്കെ പതച്ചുരച്ച്
വെടിപ്പാക്കി വയ്ക്കാം കൈകൾ
അടുപ്പം വേണ്ടെനി നാം തമ്മിൽ
അകൽച്ചയാണത്ത്യുത്തമം
ഹസ്തദാനം തരും ദൂഷ്യഫലം
ഇനി കൂപ്പു കൈയ്യാൽ വണങ്ങിടാം
ലക്ഷ്യമാക്കാം ആരോഗ്യപൂർണ ജീവിതം
തന്റേത് മാത്രമല്ല സഹജീവിയുടെയും
വിശന്നിടുന്ന വയർ മർത്യനു മാത്രമോ
കൈത്താങ്ങാവാം മിണ്ടാപ്രാണികൾക്കും
ഇത്തിരി വിഷമമാണെന്നാകിലും
ഇരിപ്പുറയ്ക്കാം വീട്ടിൽ തന്നെ
പരിസ്ഥിതി കാക്കാം ഇനിമുതൽക്കെ
ഇനി നാളുകൾ പുത്തൻ ചെടികൾക്കായി
ചെവി കൊൾക സർക്കാരുകളെ
പോരാടുന്നു അവർ നമുക്കായി
കാക്കിക്കുള്ളിലും വിയർപ്പുണ്ട്
ഇത്തിരി വിശ്രമം നൽകാം അവർക്കും
ദൈവമാണെന്നു നിനച്ചു തന്നെ
തൊഴിതിടുന്നു ആരോഗ്യ പോരാളികളെ
ഇനിയൊരു മഹാമാരിയ്ക്ക് ഇടം
കൊടുക്കാത്ത വണ്ണം അകറ്റിടാം ഒറ്റക്കെട്ടായി
 

അമൃത സി
9 A ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത