ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/മരുപ്പച്ച തേടുന്ന സ്വപ്ന സ്ഥലികൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssokkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കവിത - മരുപ്പച്ച തേടുന്ന സ്വപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത - മരുപ്പച്ച തേടുന്ന സ്വപ്ന സ്ഥലികൾ

ക്ഷണികമീ .... ഭൂവതിൽ ക്ഷണമൊന്നു ചിന്തിപ്പൂ ക്ഷണികം അല്ലാത്തതായ് എന്തുണ്ട് ഭൂവതിൽ കാത്തു പാലിക്കേണ്ട കരത്തിനാൽ കണ്ടതെല്ലാം വെട്ടി നീക്കി തച്ചുടച്ചും വെട്ടിപ്പടുത്തും മുന്നേറി..സ്വപ്ന സ്ഥലികളീ മർത്ത്യരാം ജീവികൾ ചെയ്തൊരു കർമ്മഫലത്തിൻ അനന്തരം വന്നു ഭവിച്ചു മഹാമാരി ഒന്നൊന്നായ് മഹാവ്യാധിയിൽ പെട്ടുഴലുന്ന മർത്ത്യാ.. നീ ഓടി ഒളിക്കുന്നതെവിടെ പോയ് വെട്ടിയൊതുക്കിയും വെട്ടിപടുത്തും കരേറിയ കരങ്ങൾക്ക് ഇന്നു ശക്തി പോരയോ മഹാ വ്യാധിയെ തടുക്കാൻ ചുറ്റി തിരിയുന്ന കലികാല ചക്രച്ചുഴിയിൽ പെട്ടുഴലുന്നു ചുറ്റി വരിഞ്ഞൊരാ പാശത്തിൻ കെട്ടിൽ പെട്ടുഴറുന്നു കേണു വിലപിക്കുന്നു താങ്ങിനായ് തണലിനായ് ഉഴറീ നടപ്പൂ .... ഒരിറ്റു കനിവിനായ് മരുപ്പച്ചകൾ തേടി നടപ്പൂ .. മർത്ത്യരാം സ്വപ്നസ്ഥലികളീ .... ഭൂമിയിൽ

ദേവവൃന്ദ റ്റി .യു
9E ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത