സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopsaranga (സംവാദം | സംഭാവനകൾ) (hm)
കൊറോണക്കാലത്തെ കേരളം      

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പടരുന്ന

രോഗങ്ങളെ പകർച്ചവ്യാധികളെന്ന് പറയുന്നു.അതിന് ഉദാഹരണങ്ങളാണ് 

മഞ്ഞപ്പിത്തം,മലേറിയ,ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ. സ്പർശനത്തിലൂടെയോ വായുവിലൂടെയോ ഇത് പകരാം.ഒപ്പം ജലത്തിലൂടെയും ഇവ പകരും.പകർച്ചവ്യാധികളെയും രോഗങ്ങളെയും പ്രതിരോധിക്കാൻ ജന്മനാ തന്നെ ജീവജാലങ്ങളുടെ ശരീരത്തിൽ വെളുത്ത രക്താണുക്കൾ ഉണ്ടാവാറുണ്ട്.ഇവയെ ജീവിശരീരത്തിലെ പോരാളികൾ എന്നാണ് വിളിക്കാറ്.ഇവ കുറയുമ്പോഴും ഇവയുടെ രോഗ പ്രതിരോധശേഷി കുറയുമ്പോഴും രോഗാവസ്ഥയിലേക്ക് മാറുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.

        ഈ അടുത്ത കാലങ്ങളിൽ ലോകത്താകെ പടർന്നുപിടിച്ച ഒരു വൈറസ്
ആണ് കോവി‍‍ഡ് 19 എന്ന കൊറോണ വൈറസ്.

2019 ഡിസംബർ മാസത്തിലാണ് ലോകം ഇതിനെപററി അറിയുന്നത്. ചൈനയിൽ ഒന്നോ രണ്ടോ പേർക്ക് പടർന്ന വൈറസ് മൂന്ന് മാസം കൊണ്ട് ലോകത്താകെ ഇരുപത് ലക്ഷത്തോളം പേരിലേക്ക് പടരുകയും 1.30 ലക്ഷത്തോളം ആളുകളുടെ ജീവൻ കവരുകയും ചെയ്തു.1960കളിൽ ആണ് ഇത്തരം വൈറസുകളെ തിരിച്ചറിയുന്നത്.ആൽഫാ,ബീറ്റ,ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി കൊറോണ വൈറസുകളെ തിരിച്ചിട്ടുണ്ട്.ഇവയിൽ മനുഷ്യനെ ബാധിക്കുന്നവ 1)229E – ആൽഫാ കൊറോണ വൈറസ് 2)NL63 – ആൽഫാ കൊറോണ വൈറസ് 3)OC43 – ബീറ്റ കൊറോണ വൈറസ് 4)HKU1 – ബീറ്റ കൊറോണ വൈറസ് എന്നിവയാണ്.പക്ഷെ ഇപ്പോൾ മനുഷ്യരിൽ ബാധിച്ചിരിക്കുന്ന കോവിഡ്-19സാർസ് കോവ്-2 വൈറസുകളാണ്.ഇവയ്ക്ക് 3 വകഭേദ ങ്ങളുണ്ട്.എ,ബി,സി എന്നിങ്ങനെയാണ്.അവ പടർന്ന മനുഷ്യശരീരങ്ങ ളിലെ രോഗപ്രതിരോധ ശേഷിയെ മനസ്സിലാക്കി ഇവ സ്വയം ജനിതക മാറ്റം വരുത്തുന്നു.വുഹാനിൽ ആദ്യം തിരിച്ചറിഞ്ഞ വിഭാഗം 'എ'കൊറോ ണ വൈറസാണ് 'ഒറിജിനൽ കൊറോണ’.പക്ഷെ വുഹാൻ നഗരത്തിൽ മുഴുവൻ പടർന്നുപിടിച്ചത് വിഭാഗം ബി വൈറസായിരുന്നു.ഇതേ സമയം യൂറോപ്പിൽ പടർന്നുപിടിച്ചത് വിഭാഗം സി വൈറസാണ്.വിഭാഗം 'എ' വൈറസിനെ രോഗപ്പടർച്ചയുടെ വേര് എന്ന് പറയുന്നു.വിഭാഗം 'എ'യിൽനിന്ന് ജനിതകമാറ്റത്തിലൂടെ വന്നവയാണ് വിഭാഗം ബിയും സിയും. ഹസ്തദാനത്തിലൂടെയും ആലിംഗനത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും വൈറസ് പകരും.കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാ നമാർഗ്ഗം മറ്റുള്ളവരിൽ നിന്ന് 6 അടിയെങ്കിലും അകലം പാലിക്കുക എന്നതാണ്.ഹസ്തദാനവും ആലിംഗനവും പരമാവധി ഒഴിവാക്കുക. അഥവാ ഏതെങ്കിലും വിധേന രോഗം പിടിപെട്ടാൽ ഐസൊലേഷനി ലേക്ക് മാറുക.വിദേശത്ത് നിന്നും വരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക.വിദേശത്ത് നിന്നും വരുന്നവർ സെൽഫ് ക്വാറന്റൈ നിൽ കഴിയുക.നമുക്ക് നമ്മുടെ സർക്കാരുകളേയും ആരോഗ്യവകുപ്പി നേയും വിശ്വസിക്കാം.നമുക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് സർക്കാരുകളും

ആരോഗ്യവകുപ്പും നമ്മുടെ മുന്നിൽ തന്നെയുണ്ട്.പുറത്തിറങ്ങു

മ്പോൾ മാസ്ക് ധരിക്കുക.20 ദിവസത്തെ കൊറോണ ചികിത്സയ്ക്ക് ഒരാ ൾക്ക് മെഡിക്കൽ ഉപകരണങ്ങൾ,പ്രതിരോധ മരുന്നുകൾ,ഭക്ഷണം,നെഗ റ്റീവ് ആകുന്നത് വരെയുള്ള ടെസ്റ്റുകൾ എന്നിവയ്ക്ക് കുറഞ്ഞത് 6ലക്ഷംരൂപ വരെ കേരളത്തിൽ സൗജന്യമായ ഈ ടെസ്റ്റുകൾ സാമ്പത്തിക രാജ്യങ്ങൾ പണം വാങ്ങിയാണ് ചെയ്യുന്നത്.കേരളം ഈ കൊറോണയെയും

പോരാടി തോൽപ്പിക്കുക തന്നെ ചെയ്യും.
              രോഗങ്ങൾ നമ്മിലേക്ക് പടർന്നാലും മറ്റൊരാളിലേക്ക് പടരാതെ

നമുക്ക് പ്രതിരോധിക്കാൻ കഴിയും.ഇടവിട്ട സമയങ്ങളിൽ വെള്ളവും , സോപ്പ് , ഹാൻഡ് വാഷ് തുടങ്ങിയ അണുനാശിനികളും ഉപയോഗിച്ച് 20 സെക്കന്റിൽ കുറയാത്ത സമയം കൈ കഴുകുക.ആളുകൾ കൂടുന്ന സ്ഥലങ്ങളി ൽ പോകുമ്പോൾ ടൗവ്വലോ , മാസ്കോ ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യു ന്നത്ഒരു ശീലമാക്കി മാറ്റുക.ചെറുപ്പത്തിൽ തന്നെ പഴവർഗ്ഗങ്ങൾ,പച്ചക്കറി കൾ,ധാന്യങ്ങൾ,പയറുവർഗ്ഗങ്ങൾ,കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നതി ലൂടെ ഉയർന്ന രോഗപ്രതിരോധശേഷി ശരീരത്തിന് ലഭിക്കുന്നു.

ഘനശ്യാം സി.ആർ
8 D സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം