സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ പാഠങ്ങൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ പാഠങ്ങൾ

പാരിനെതാൻ കരങ്ങളിലൊതുക്കിയ
വൈറസിനെതിരെ പോരാടുവാൻ സമയമായി
കൂട്ടരേ അണിചേരുക
പ്രതിരോധിച്ചീടാം, ഭയംകൂടാതെ
നാളെ തൻ നന്മക്കുവേണ്ടിയൊ-
രിത്തിരിത്യാഗംസഹിച്ചിടാം

ഇന്നൊരല്പംഅകന്നുനിന്നിടാം
വൈറസിനെതിരെപോരാടുവാൻ

കൈകൾ കഴുകിടാം
മാസ്കും ധരിച്ചിടാം
പുറത്തിറങ്ങാതെ കാത്തിരുന്നീടാം
ചുമക്കുമ്പോഴോരാ വായയും
തൂവല്കൊണ്ടു പൊത്തിടാം
കൈകൊണ്ടു വെറുതെയീ കണ്ണും മൂക്കും തൊടാതിരിക്കാം
ഓരോ കുഞ്ഞു- കാര്യത്തിലും
ശ്രദ്ധ ചെലുത്തിടാം
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം
ഓർക്കുക മർത്യാ;ഈ
നേരവുംനിന്നെകടന്നുപോകും

ആധിയും പേടിയും മാറ്റിവെച്ചിടാം
ഒന്നായ് നിന്ന് പോരാടിടാം

ഒരു കുഞ്ഞു വൈറസിന്
മുന്നിലായി നീ തോറ്റുനിൽക്കുമീനേരത്തു
ഓർക്കുക മർത്യാ നീ;
നിൻ അഹങ്കാരവും ആർത്തിയും
ഈ മഹാമാരിക്കു മുന്നിൽ വെറുതെ
നിഷ്ഫലമായി പോകും.

സ്വയം വലിയവനായി
ചമയുമ്പോൾ
ഓർത്തില്ല മർത്യാ നീ
നിന്നെ സൃഷ്ടിച്ച സൃഷ്ടാവ് നിന്നെക്കാൾ വലിയവനാണെന്ന്.
 

Vismaya Suresh
സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത