സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാഠങ്ങൾ

പാരിനെതാൻ കരങ്ങളിലൊതുക്കിയ
വൈറസിനെതിരെ പോരാടുവാൻ സമയമായി
കൂട്ടരേ അണിചേരുക
പ്രതിരോധിച്ചീടാം, ഭയംകൂടാതെ
നാളെ തൻ നന്മക്കുവേണ്ടിയൊ-
രിത്തിരിത്യാഗംസഹിച്ചിടാം
ഇന്നൊരല്പംഅകന്നുനിന്നിടാം
വൈറസിനെതിരെപോരാടുവാൻ

കൈകൾ കഴുകിടാം
മാസ്കും ധരിച്ചിടാം
പുറത്തിറങ്ങാതെ കാത്തിരുന്നീടാം
ചുമക്കുമ്പോഴോരാ വായയും
തൂവല്കൊണ്ടു പൊത്തിടാം
കൈകൊണ്ടു വെറുതെയീ കണ്ണും മൂക്കും തൊടാതിരിക്കാം
ഓരോ കുഞ്ഞു- കാര്യത്തിലും
ശ്രദ്ധ ചെലുത്തിടാം
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം
ഓർക്കുക മർത്യാ;ഈ
നേരവുംനിന്നെകടന്നുപോകും

ആധിയും പേടിയും മാറ്റിവെച്ചിടാം
ഒന്നായ് നിന്ന് പോരാടിടാം

ഒരു കുഞ്ഞു വൈറസിന്
മുന്നിലായി നീ തോറ്റുനിൽക്കുമീനേരത്തു
ഓർക്കുക മർത്യാ നീ;
നിൻ അഹങ്കാരവും ആർത്തിയും
ഈ മഹാമാരിക്കു മുന്നിൽ വെറുതെ
നിഷ്ഫലമായി പോകും.

സ്വയം വലിയവനായി
ചമയുമ്പോൾ
ഓർത്തില്ല മർത്യാ നീ
നിന്നെ സൃഷ്ടിച്ച സൃഷ്ടാവ് നിന്നെക്കാൾ വലിയവനാണെന്ന്.
 

വിസ്മയ സുരേഷ്
സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത