ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/അരുത്

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39004 KOTTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അരുത് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുത്


അറിയാത്തതു നാം പറയരുത്
അറിവുണ്ടെന്നു നടിക്കരുത്
അഹന്തയോടെ നടക്കരുത്
അധികാരം കയ്യേറരുത്
അക്രമമൊന്നും ചെയ്യരുത്
അനീതിയൊന്നും കാട്ടരുത്
അഗതിയെ ആട്ടി അകറ്റരുത്‌
അതിഥിയെ നിന്ദിച്ചീടരുത്
അനാഥരെ കൈവെടിയരുത്
അന്നം പാഴാക്കീടരുത്
അല്പത്തരവും കാട്ടരുത്
അവസരവാദികൾ ആകരുത്
അധർമമൊന്നും ചെയ്യരുത്
അർത്ഥം വച്ചു ചിരിക്കരുത്
അന്യമതത്തെ ഹനിക്കരുത്
 

പ്രവീൺ വി പി
7 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത