വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 3 }} <center> <poem> വാനോളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

വാനോളമുയർന്നോരാ ചക്കരത്തുമ്പിയെ
ആഴത്തിൽ ചുംബിച്ചു നീലാകാശം
കൈ വിട്ടു പോയൊരെൻ ചക്കര തുമ്പി
ചിറകറ്റു വീണു നിലംപതിച്ചു.

മണ്ണില്ല ,മരമില്ല, സ്വർണ നെൽക്ക-
തിരില്ല ,വിത്ത് വിതക്കുന്ന കൈകളില്ല.
ചീയുന്നു, നാറുന്നു, ഇവിടമാകെ സ്വയം
ചീഞ്ഞുനാറുന്നൊരു ജീവിതവും.

മൂവാണ്ടൻ മാവിന്റെ കൊച്ചു ചില്ല, സദാ
എന്നെയും നോക്കി പുഞ്ചിരിച്ചു.
വെട്ടുന്നു, മുറിക്കുന്നു,താഴ്വേരുകൾ നാം
മാന്തുന്നു അമ്മതൻ മാറിലെ പാൽകുടങ്ങൾ
വെട്ടിമാറ്റപ്പെട്ട പാഴ്മരങ്ങൾ നാളെ
എന്റെയും നിന്റെയും സൂചനകൾ.

അഞ്ജന.വി.കാർത്തികേയൻ
10 C എച്ച് .എസ് .എസ് & വി .എച്ച് .എസ് .ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത