ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ അട്ടഹാസം എവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
മനുഷ്യന്റെ അട്ടഹാസം എവിടെ

ദിനമിന്നിതേതെന്ന് അറിയാതെ മാനുജർ
പുകയുന്നു വീടിന്നകത്തളത്തിൽ
വെറുതെ പുറത്തൊന്നിറങ്ങുവാൻ പോലും
ഭയക്കുന്നിതേവരും ഉൾത്തടത്തിൽ

രൂപമില്ലാത്തൊരു വൈറസിനെ ചൊല്ലി
രൂപമുള്ളേവരും പരിഭ്രാന്തിയിൽ
രാപകലില്ല ഉറക്കവുമില്ലാതെ
മാലോകരൊന്നാകെ ഭീഷണിയിൽ

ഇപ്പൊഴോ മാനുജൻ ഓർത്തു തൻ ദൈവത്തെ
ഈയാണ്ടിനായ് കരഞ്ഞീടുന്നു
ദൈവം ക്ഷമിക്കും അതിപ്പോഴല്ലിന്നുമ -
ല്ലപ്പോൾ മനുജൻ ശരിയാകുമ്പോൾ
 

ആൽഫിയ ടി. എ.
9 A ചെമ്മന്തൂർ, എച്ച്. എസ്., പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത